Sorry, you need to enable JavaScript to visit this website.

നഷ്ടപരിഹാരം വേണ്ട, കവികളോടുള്ള അവഗണന വെളിപ്പെടുത്തുക മാത്രം ലക്ഷ്യമെന്ന് ചുള്ളിക്കാട്

കൊച്ചി- തൃശൂരിലെ സാഹിത്യോത്സവത്തില്‍ പങ്കെടുത്ത തനിക്ക് യാത്രാ ചെലവുപോലും പൂര്‍ണമായി നല്‍കിയില്ലെന്ന് ചൂണ്ടിക്കാണിച്ച ബാലചന്ദ്രന്‍ ചുള്ളിക്കാടിന് നഷ്ടപരിഹാരം നല്‍കുമെന്ന് സാഹിത്യ അക്കാദമി വ്യക്തമാക്കിയിരുന്നു. എന്നാല്‍ സാഹിത്യ അക്കാദമി വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം തനിക്ക് ആവശ്യമില്ലെന്ന് ചുള്ളിക്കാട് പ്രതികരിച്ചു.
 
പണമോ സാഹിത്യ അക്കാദമിയോ സച്ചിദാനന്ദന്‍ മാഷോ ഒന്നും ആയിരുന്നില്ല എന്റെ പ്രതിഷേധത്തിന്റെ ലക്ഷ്യം.
മിമിക്രിക്കാര്‍ക്കും പാട്ടുകാര്‍ക്കും നര്‍ത്തകര്‍ക്കും സീരിയല്‍, സിനിമാതാരങ്ങള്‍ക്കുമൊക്കെ പതിനായിരങ്ങളും ലക്ഷങ്ങളുമാണ് പരിപാടികള്‍ക്കു പ്രതിഫലമായി സമൂഹം നല്‍കുന്നത്. സര്‍ക്കാരും സമൂഹവും ഞങ്ങളെപ്പോലുള്ള കവികളോടു കാണിക്കുന്ന അവഗണനയും വിവേചനവും എന്റെ അക്കാദമി അനുഭവത്തെ മുന്‍നിര്‍ത്തി
വെളിപ്പെടുത്തുകയായിരുന്നു എന്റെ ലക്ഷ്യം. എനിക്കു വ്യക്തിപരമായി നഷ്ടപരിഹാരം നല്‍കി പരിഹരിക്കാവുന്ന പ്രശ്‌നമല്ല അത്.

സാഹിത്യസമ്പര്‍ക്കത്തിന്റെ വിശാലമേഖലകള്‍ തുറക്കുന്ന അന്താരാഷ്ട്ര സാഹിത്യോല്‍സവത്തെയും  പ്രിയകവി സച്ചിദാനന്ദന്‍ അടക്കമുള്ള അക്കാദമി ഭാരവാഹികളുടെ കഠിനപ്രയത്‌നത്തെയും ഞാന്‍ ആദരിക്കുന്നു.
സര്‍ക്കാരും സമൂഹവും ഞങ്ങള്‍  കവികളോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണം. അല്ലാതെ എനിക്കു നഷ്ടപരിഹാരം നല്‍കി എന്നെ ഒതുക്കുകയല്ല വേണ്ടത്- ചുള്ളിക്കാട് പറഞ്ഞു.

 

Latest News