ഗോരഖ്പൂർ- പൊതുപരിപാടിയിൽ ഭജന പാടിയ മുസ്ലിം യുവാവിനെ പ്രശംസയിൽ മൂടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്പൂരിലെ ഒരു പരിപാടിയിലാണ് ഹിന്ദു ഭജൻ പാടുന്ന ഒരു മുസ്ലിം യുവാവിനെ കാണുകയും പ്രശംസിക്കുകയും ചെയ്തത്. ഡിവൈൻ ആർട്ട് ആന്റ് സ്‌കിൽ എക്‌സിബിഷനിലാണ് ഹിന്ദു ഭജനയുടെ ഒരു ഭാഗം യുവാവ് ആലപിച്ചത്. ഭജന പൂർണമായും കേട്ട മുഖ്യമന്ത്രി ബഹുത്ത് സുന്ദർ എന്ന് പ്രശംസിക്കുകയും ചെയ്തു. ഭജന ശ്രദ്ധയോടെ കേൾക്കുന്ന മുഖ്യമന്ത്രിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ഡിവൈൻ ആർട്ട് ആന്റ് സ്‌കിൽ എക്‌സിബിഷനിലെ തന്റെ സ്റ്റാളിൽ ആദിത്യനാഥ് എത്തിയപ്പോൾ യുവാക്കൾ മുഖ്യമന്ത്രിയോട് കുറച്ച് സമയം നിൽക്കാൻ അഭ്യർത്ഥിച്ചു. തുടർന്ന് യുവാവ് ഹിന്ദു ഭജനയുടെ ഏതാനും വരികൾ ചൊല്ലി. 'ബഹുത് സുന്ദർ (വളരെ മനോഹരം) എന്നാണ് ഭജന കേട്ടതിന് ശേഷം മുഖ്യമന്ത്രി പറഞ്ഞത്. പരിപാടിയിൽ ആദിത്യനാഥിനൊപ്പം എത്തിയ ബി.ജെ.പി എംപി രവി കിഷനും യുവാക്കളെ പ്രശംസിച്ചു.
#WATCH | Uttar Pradesh CM Yogi Adityanath met a Muslim youth who sings Hindu bhajan, at the ‘Divine Art and Skill Exhibition’ in Gorakhpur earlier today.
— ANI (@ANI) February 3, 2024
(Source: CMO) pic.twitter.com/f93GqE4NLZ