Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് രക്ഷിതാക്കളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ സ്‌കൂള്‍ ഉടമ എയര്‍പോര്‍ട്ടില്‍ പിടിയില്‍

മഞ്ചേരി-രക്ഷിതാക്കളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതിയായ സ്‌കൂള്‍ ഉടമ പിടിയില്‍. മഞ്ചേരി സ്പ്രിംഗ് കോണ്ടിനെന്റല്‍ സ്‌കൂള്‍ ഉടമ കൊണ്ടോട്ടി അരിമ്പ്ര ഉള്ളിയേങ്ങല്‍ പെരിഞ്ചീരിത്തൊടി സയ്യിദ് ബദറുദ്ദുജ(52)യെയാണ് കൊച്ചി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്നു പിടികൂടിയത്. ഇയാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.
രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് വഞ്ചനാകുറ്റം ചുമത്തി പോലീസ് കേസെടുത്തതോടെ ഇയാള്‍ വിദേശത്തേക്ക് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന്  പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ശനിയാഴ്ച രാവിലെയാണ് ഇയാള്‍ തിരിച്ചെത്തിയത്. വിമാനത്താവള അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേരി പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോണ്ടിനെന്റല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കെജി മുതല്‍ പത്താംതരം വരെയുള്ള കുട്ടികളാണ് പഠിച്ചിരുന്നത്. സ്‌കൂളില്‍ ഒരുകുട്ടിക്ക് വര്‍ഷത്തേക്ക് 60,000 രൂപയായിരുന്നു ഫീസ്. അഞ്ചുലക്ഷം രൂപ മുന്‍കൂറായി നല്‍കുന്നവരുടെ മക്കള്‍ക്ക് പത്താംതരം വരെ ഫീസില്ലാതെ പഠിക്കാന്‍ അവസരം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ടി.സി വാങ്ങുമ്പോള്‍ തുക തിരികെ നല്‍കുമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും പാലിച്ചില്ല.  ഈ അധ്യയന വര്‍ഷം സ്‌കൂള്‍ തുറക്കാതെ വന്നതോടെയാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.

അറബികളുടെ ഉശിരിന് പിന്നില്‍ കാവയും കാരക്കയുമൊന്നുമല്ല

എൽ.ജി.ബി.ടി സംവാദം; ട്രാന്‍സ് ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം ഒളിച്ചോടുകയാണോ; ആരോപണവുമായി അബ്ദുല്ല ബാസില്‍

ദഫ് മുട്ട് പഠിപ്പിക്കാന്‍ കൊണ്ടുപോയി പീഡനം; മദ്രസാധ്യപകന്‍ അറസ്റ്റില്‍

മോഡിയുടെ സമ്മാനമാണെന്ന് വിശ്വസിക്കരുത്; നിങ്ങള്‍ക്ക് ലഭിച്ച അധിക തുകക്ക് കാരണം വേറയുണ്ട്‌

ഇതുപോലുള്ള ചിത്രങ്ങള്‍ ഇനിയും വരട്ടെ, നമസ്‌കരിക്കുന്ന മുസ്ലിമിന് കുട പിടിച്ച് സിഖുകാരന്‍

 

Latest News