ന്യൂദല്‍ഹി - ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നതിന് മറ്റൊരു കാരണം. മൂന്ന് മാലദ്വീപ് മത്സ്യബന്ധന കപ്പലുകളില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സേനാംഗങ്ങള്‍ കയറിയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് മുഹമ്മദ് മുയിസു സര്‍ക്കാര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. ആരോപണങ്ങളോട് ന്യൂദല്‍ഹി ഇതുവരെ പ്രതികരിച്ചിട്ടില്ല.
മാലദ്വീപ് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, പ്രാദേശിക കപ്പലുകളില്‍ കയറിയ വിദേശ സൈനികര്‍ 'ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് ഷിപ്പ് 246, ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് ഷിപ്പ് 253 എന്നിവയിലെ അംഗങ്ങളായിരുന്നു'.
ഒരു മാലദ്വീപ് മത്സ്യബന്ധന യൂണിയന്‍ പോസ്റ്റ് ചെയ്ത നിരവധി വീഡിയോകളില്‍ കറുത്ത യൂണിഫോമില്‍ ഒരു കപ്പലില്‍ കയറുന്ന സൈനികരെ കാണാം. ഒരു വീഡിയോയില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകളും കാണാം. വീഡിയോകളുടെ ആധികാരികത ഒരു സ്വതന്ത്ര ഏജന്‍സിയും പരിശോധിച്ചിട്ടില്ല.
31 ޖަނަވަރީ ވީ ބުދަދުވަހު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށް އަސުރުމާ3، ނިރު7 އަދި މާހޯރަ3 ދޯންޏަށް އިންޑިއާ ސިފައިން އަރައިގެން ހަރަކާތްތެރި ވަމުންދާ މަންޒަރު! @MNDF_Official @MFORmv pic.twitter.com/enBMU0jRxq
— Bodu Kanneli Masveringe union- BKMU (@FishermensUnion) February 2, 2024