പഴകിയ സിലിണ്ടര്‍ വേണ്ടെന്ന് പറഞ്ഞിട്ടും അടിച്ചേല്‍പിച്ചു, പൊട്ടിത്തെറിച്ച് ദമ്പതികള്‍ക്ക് പരിക്ക്

കൊല്ലം-ശാസ്താംകോട്ട വടക്കന്‍ മൈനാഗപ്പള്ളി പാട്ടുപുരയ്ക്കല്‍ ക്ഷേത്രത്തിനു സമീപം പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ദമ്പതികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ പാചക വാതക വിതരണത്തിലെ അപാകതയെന്ന് പരാതി. വടക്കന്‍ മൈനാഗപ്പള്ളി ശിവലാല്‍ ഭവനില്‍ (പണിക്കശേരില്‍ തറയില്‍) മത്സ്യത്തൊഴിലാളിയായ ശിവന്‍കുട്ടിക്കും ഭാര്യ വസന്തയ്ക്കുമാണ് പരിക്കേറ്റത്. സാരമായി പൊള്ളലേറ്റ ഇരുവരെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വസന്ത വെന്റിലേറ്ററില്‍ തുടരുകയാണ്. പുലര്‍ച്ചെ നാലോടെ ആയിരുന്നു സംഭവം. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ വാതില്‍ ചവിട്ടി പൊളിച്ചാണ് അകത്ത് കയറിയത്.
പോലീസും അഗ്‌നി രക്ഷാ സേനയും എത്തിയാണ് ദമ്പതികളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്. വ്യാഴം വൈകിട്ട് ഗ്യാസ് ഏജന്‍സിയില്‍ നിന്നെത്തിച്ച സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. മുറിയില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടര്‍ ദമ്പതികള്‍ പുലര്‍ച്ചെ എഴുന്നേറ്റ് ലൈറ്റ് ഇട്ടപ്പോഴാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. അപകടത്തിന് സാധ്യതയുള്ള പഴകിയ സിലിണ്ടര്‍ നല്‍കിയപ്പോള്‍ തന്നെ തങ്ങള്‍ക്ക് വേണ്ടെന്ന് ഇവര്‍ ജീവനക്കാരെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് വക വയ്ക്കാതെ ഏജന്‍സി ജീവനക്കാര്‍ പൊട്ടിത്തെറിക്ക് സാധ്യതയുള്ള സിലിണ്ടര്‍ അടിച്ചേല്‍പ്പിക്കുക ആയിരുന്നുവെന്ന് പരാതിയുണ്ട്.

അറബികളുടെ ഉശിരിന് പിന്നില്‍ കാവയും കാരക്കയുമൊന്നുമല്ല

എൽ.ജി.ബി.ടി സംവാദം; ട്രാന്‍സ് ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം ഒളിച്ചോടുകയാണോ; ആരോപണവുമായി അബ്ദുല്ല ബാസില്‍

ദഫ് മുട്ട് പഠിപ്പിക്കാന്‍ കൊണ്ടുപോയി പീഡനം; മദ്രസാധ്യപകന്‍ അറസ്റ്റില്‍

Latest News