ഇസ്‌ലാമാബാദ്- പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പായി പാകിസ്ഥാന്‍ ദേശീയ വിമാനക്കമ്പനി വില്‍പ്പന നടത്താന്‍ പദ്ധതി. ഫെബ്രുവരി എട്ടിനാണ് പാകിസ്ഥാനല്‍ പൊതുതെരഞ്ഞെടുപ്പ്. പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പി. ഐ. എ) വില്‍ക്കാന്‍ കെയര്‍ടേക്കര്‍ അഡ്മിനിസ്ട്രേഷനാണ് പദ്ധതികള്‍ തയ്യാറാക്കുതെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
വില്‍പ്പനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ 98 ശതമാനവും പൂര്‍ത്തിയായതായും ബാക്കിയുള്ളത് ക്യാബിനറ്റ് അംഗീകരിച്ചാല്‍ ഇക്കാര്യങ്ങള്‍ എക്സല്‍ ഷീറ്റിലാക്കുകയെന്നത് മാത്രമാണെന്നും സ്വകാര്യവല്‍ക്കരണ മന്ത്രി ഫവാദ് ഹസന്‍ ഫവാദിനെ ഉദ്ധരിച്ച് റോായിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഏണസ്റ്റ് ആന്‍ഡ് യംഗ് (ഇവൈ) ആണ് പി. ഐ. എ വില്‍ക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കിയത്. തെരഞ്ഞെടുപ്പിന് ശേഷം ഭരണകാലാവധി അവസാനിക്കുന്നതിന് മുമ്പ് പദ്ധതി മന്ത്രിസഭയുടെ അംഗീകാരത്തിന് അവതരിപ്പിക്കുമെന്ന് സ്വകാര്യവല്‍ക്കരണ മന്ത്രി ഫവാദ് പറഞ്ഞു. ഓഹരികള്‍ ടെന്‍ഡര്‍ വഴിയോ സര്‍ക്കാരുമായുള്ള ഇടപാടിലൂടെയോ ആണോ വില്‍ക്കേണ്ടതെന്ന് മന്ത്രിസഭയാണ് തീരുമാനിക്കുക. പത്ത് വര്‍ഷത്തോളമായി വിവിധ മന്ത്രിസഭകള്‍ ചെയ്യാന്‍ ശ്രമിച്ച കാര്യം കെയര്‍ ടേക്കര്‍ ഭരണകൂടം നാലു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയെന്നും മന്ത്രി പറഞ്ഞു.
2023 ജൂണ്‍ വരെ പി. ഐ. എയ്ക്ക് 2.81 ബില്യണ്‍ ഡോളറിന്റബൊധ്യതകളാണുള്ളത്.
എന്നാല്‍ പി. ഐ. എ വേഗത്തില്‍ വില്‍പ്പന നടത്തുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വേഗത്തിലുള്ള വില്‍പ്പന എയര്‍ലൈനിന്റെ മൂല്യത്തെ കുറയ്ക്കുമെന്നും അത് വേണ്ടത്ര ശ്രദ്ധയില്ലാതെ സുതാര്യമായ ഇടപാടായിരിക്കില്ലെന്നും മൂന്ന് എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.
പാക്കിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധി സമീപ മാസങ്ങളില്‍ കടക്കാര്‍ പി. ഐ. എ വിമാനങ്ങള്‍ പിടിച്ചെടുക്കുന്നതിലേക്കും നയിച്ചിരുന്നു.