ബംഗളൂരു- നഗരത്തിലെ കെ.ആര്‍. പുരം പോലീസ് സ്‌റ്റേഷനിലെത്തിയ 17 കാരന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ അന്വേഷിച്ചു. കാര്യം ചോദിച്ചപ്പോള്‍ പയ്യന്‍ വളരെ കൂളായി പറഞ്ഞു, ഞാന്‍ അമ്മയെ കൊന്നു.
പോലീസ് ഉദ്യോഗസ്ഥര്‍ സ്തബ്ധരായി. തലക്കടിച്ചാണ് അമ്മയെ കൊലപ്പെടുത്തിയത്. 40 കാരിയായ അമ്മ നേരത്തെ സ്‌കൂള്‍ അധ്യാപികയായിരുന്നു.
രാവിലെ പ്രഭാതഭക്ഷണം ഉണ്ടാക്കിനല്‍കാന്‍ അമ്മ തയാറാകാത്തിനാല്‍ വാക്കുതര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് കൊലപ്പെടുത്തിയെന്നുമാണ് മകന്റെ മൊഴി. രണ്ടാം വര്‍ഷ ഡിപ്ലോമ വിദ്യാര്‍ഥിയാണ്. വഴക്ക് മൂര്‍ഛിച്ചപ്പോള്‍ ഇരുമ്പുവടി കൊണ്ട് തലക്കടിച്ചു വീഴ്ത്തുകയായിരുന്നു. ബോധരഹിതയായ അമ്മയുടെ മുഖത്ത് വെള്ളം തളിച്ചെങ്കിലും ഉണര്‍ന്നില്ല. മരിച്ചെന്ന് മനസ്സിലായതോടെ നേരെ പോലീസ് സ്‌റ്റേഷനിലേക്ക് നടക്കുകയായിരുന്നു.