തിരുവനന്തപുരം- എയര്‍ ഇന്ത്യയുടെ ആഭ്യന്തര സര്‍വീസുകള്‍ ഈ മാസം ഏഴ് മുതല്‍ ശംഖുമുഖത്തെ ആഭ്യന്തര ടെര്‍മിനലിലേക്ക് (ടി-1) മാറ്റി. നിലവില്‍ ചാക്കയിലെ അന്താരാഷ്ട്ര ടെര്‍മിനലില്‍ (ടി-2) നിന്നുള്ള ദല്‍ഹി, മുംബൈ സര്‍വീസുകളാണ് ഈ മാസം ഏഴു മുതല്‍ ശംഖുമുഖത്തെ ടെര്‍മിനല്‍-1ലേക്ക് മാറുന്നത്.സര്‍വീസുകളുടെ സമയത്തില്‍ മാറ്റമില്ല. മറ്റ് എയര്‍ലൈനുകളുടെ സര്‍വീസുകള്‍ നിലവില്‍ ഉള്ളത് പോലെ തുടരും. ഈ സര്‍വീസുകള്‍ പുറപ്പെടുന്നതും എത്തിച്ചേരുന്നതും ടി-1ല്‍ ആയിരിക്കും. വിശദവിവരങ്ങള്്ക്ക് തിരുവനന്തപുരം എയര്‍ ഇന്ത്യ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.