ന്യൂദല്‍ഹി - ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്റിവാളിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് സംഘം അന്വേഷണത്തിനെത്തി. ബി ജെ പി നേതാക്കള്‍ 25 കോടി കോഴ നല്‍കി എ എ പി നേതാക്കളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണത്തിലാണ് അന്വേഷണം. ആരോപണത്തില്‍ നോട്ടീസ് നല്‍കാന്‍ ദല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘം കെജ്റിവാളിന്റെ വീട്ടിലെത്തി. എ എ പിയുടെ എം എല്‍ എമാരെ ബി ജെ പി പ്രലോഭിപ്പിച്ചെന്ന കെജ്‌റിവാളിന്റെ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബി ജെ പി പ്രതിനിധി സംഘം പോലീസ് കമ്മീഷണറെ കണ്ടതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്റെ നടപടി.
ആരോപണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം വേണമെന്ന് ബി ജെ പി പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു. കെജ്‌റിവാള്‍ സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ഭീഷണിപ്പെടുത്തി പാര്‍ട്ടി വിടാന്‍ ഏഴ് എം എല്‍ എമാര്‍ക്ക് ബിജെപി 25 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായാണ് ആരോപണം