ദുബയ്- യുഎഇയിലെ ബജറ്റ് വിമാനക്കമ്പനിയായ ഫ്‌ളൈ ദുബയ് മദ്യപിച്ച് വിമാനം പറത്താനെത്തിയ പൈലറ്റിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ജുലൈ 29-ന് കാഠ്ണ്ഡുവില്‍ നിന്ന് ദുബയിലേക്കുള്ള വിമാനം പറത്താനെത്തിയ പൈലറ്റാണ് മദ്യപിച്ചെത്തിയത്. വിമാനം പറത്തുന്നതിനു മുമ്പ് നടത്തുന്ന വൈദ്യ പരിശോധനയിലാണ് ഇദ്ദേഹത്തിന്റെ രക്തത്തില്‍ അനുവദിക്കപ്പെട്ട തോതിലും വളരെ കൂടുതല്‍ അളവില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയത്. ഇദ്ദേഹം മദ്യപിച്ചതായി സഹപ്രവര്‍ത്തകന്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവം വിമാനം 10 മണിക്കൂറോളം വൈകാനും ഇടയാക്കിയിരുന്നു. കുറ്റക്കാരനെന്നു കണ്ടെത്തിയ പൈലറ്റിനെ പിരിച്ചു വിട്ടതായി ഫ്‌ളൈ ദുബയ് സ്ഥിരീകരിച്ചു. യാത്രക്കാരുടെ സുരക്ഷയാണ് തങ്ങളുടെ മുന്തിയ പരിഗണനയെന്നും കമ്പനി അറിയിച്ചു.