തിരുവനന്തപുരം- കേരള മീഡിയ അക്കാദമിയുടെ 2023-24 മാധ്യമ ഗവേഷക ഫെലോഷിപ്പുകളില്‍ പൊതുഗവേഷണ വിഭാഗത്തില്‍ മലയാളം ന്യൂസ് തിരുവനന്തപുരം ബ്യൂറോ ചീഫ് സി. റഹീം ഫെല്ലോഷിപ്പിന് അര്‍ഹനായി. വന്യജീവികളും മാധ്യമങ്ങളും എന്ന വിഷയത്തിലാണ് ഗവേഷണം നടത്തേണ്ടത്. പതിനായിരം രൂപയാണ് ഫെലോഷിപ്പ്.
തോമസ് ജേക്കബ്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, എം.പി. അച്യുതന്, ഡോ. പി.കെ.രാജശേഖരന്, എ.ജി. ഒലീന, ഡോ.നീതു സോന എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.