ന്യൂയോര്‍ക്ക്- യു.എന്‍ രക്ഷാസമിതിക്ക് മുമ്പാകെ അള്‍ജീരിയ കൊണ്ടുവരുന്ന ഫലസ്തീന്‍ പ്രമേയം ഇപ്പോള്‍ നടന്നുവരുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകളെ ദോഷകരമായി ബാധിക്കുമെന്ന് അമേരിക്ക. അടിയന്തരമായി ജീവകാരുണ്യ വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തണമെന്നാണ് അള്‍ജീരിയയുടെ ആവശ്യം.
ഗാസയില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി നടന്നുവരുന്ന ചര്‍ച്ചകളില്‍ ഇത് പ്രതികൂല ഫലം ഉണ്ടാക്കുമെന്ന് യു.എന്നിലെ അമേരിക്കന്‍ അംബാസഡര്‍ ലിന്‍ഡ തോമസ്-ഗ്രീന്‍ഫീല്‍ഡ് പറഞ്ഞു.
ബന്ദികളെ മോചിപ്പിക്കുന്നതിനായുള്ള ചര്‍ച്ചകളെ ഇത് തുരങ്കം വെക്കും. ഫലസ്തീന്‍ സിവിലിയന്‍മാരും സന്നദ്ധസേവകരും കാത്തിരിക്കുന്ന താല്‍ക്കാലിക യുദ്ധ വിരാമം ഇത് നീട്ടിക്കൊണ്ടുപോകും- അവര്‍ പറഞ്ഞു.