ചെന്നൈ - സനാതന ധര്‍മ പരാമര്‍ശവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന് ബംഗളൂരു കോടതി സമന്‍സ് അയച്ചു. ബംഗളൂരു സ്വദേശി പരമേഷ് നല്‍കിയ പരാതിയിലാണ് ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി മന്ത്രിയെ വിളിപ്പിച്ചത്. മാര്‍ച്ച് നാലിന് നടക്കാനിരിക്കുന്ന വിചാരണക്ക് നേരിട്ട് ഹാജരാകാന്‍ കോടതി സമന്‍സ് അയച്ചിട്ടുണ്ട്.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനായ ഉദയനിധി കഴിഞ്ഞ വര്‍ഷം സനാതന ധര്‍മ്മത്തെ ഡെങ്കിപ്പനിയോടും മലേറിയയോടും ഉപമിച്ച് വിവാദം സൃഷ്ടിച്ചിരുന്നു.