മഞ്ചേരി- മലപ്പുറം മുന്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്കിന്റെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് ഐ.ഡി ഉപയോഗിച്ച് തട്ടിപ്പ്. മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജിലെ ജീവനക്കാരനെയാണ് കബളിപ്പിക്കാന്‍ ശ്രമിച്ചത്. ജാഫര്‍ മാലിക്കിന്റെ
പേരിലുള്ള വ്യാജ ഐ.ഡിയില്‍ നിന്നാണ് സന്ദേശമെത്തിയത്. തന്റെ ഒരു സുഹൃത്ത് സി.ആര്.പി.എഫില്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ സ്ഥലം മാറിപ്പോകുന്നതിനാല്‍ വീട്ടില്‍ ഉപയോഗിച്ച ഫര്‍ണിച്ചറുകള്‍ ചെറിയ വിലക്ക് വില്‍ക്കാനുണ്ടെന്ന് കാണിച്ചാണ് തട്ടിപ്പിനിരയാക്കാന്‍ ശ്രമിച്ചത്. പിന്നീട് വാട്സ് ആപ് വഴി ഫര്‍ണിച്ചറുകളുടെയും മറ്റും ചിത്രങ്ങള്‍ അയച്ചു നല്കി വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ജീവനക്കാരന് ജാഫര്‍ മാലിക്കുമായി ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പാണെന്ന് മനസിലായത്. സംഭവത്തില്‍ പോലീസില്‍ പരാതി നല്കി.