കുറ്റിയാടി - കുറ്റിയാടി ഗവ. ഹയര്‍ സെക്കന്റി സ്‌കൂളിലും പുറത്തുമായുണ്ടായ സംഘര്‍ഷത്തില്‍ ആറ് വിദ്യാര്‍ഥികള്‍ക്ക് പരുക്ക് സാരമായി പരുക്ക് പറ്റിയ യു.ഡി.എസ്.എഫ് പ്രവര്‍ത്തകരായ മുഹമ്മദ് നിഷാന്‍ (17) മുഹമ്മദ് നിഹാദ് (17) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എസ്.എഫ്.ഐ പ്രവര്‍ത്തകരെ കുറ്റിയാടി ആശുപത്രിയിലും പ്രവേശിപ്പിച്ചു പ്രവേശിപ്പിച്ചു. സംഘര്‍ഘത്തില്‍ പരിക്കേറ്റ ചികിത്സ തേടിയ കെ.എസ്.യു, എം.എസ്.എഫ് പ്രവര്‍ത്തകരെ
ആശുപത്രി പരിസരത്ത് വച്ച് പുറത്ത് നിന്ന് വന്നവര്‍ ഹെല്‍മെറ്റ് കൊണ്ടും ചെരുപ്പു കൊണ്ടും മര്‍ദ്ദിച്ചതായാണ് പരാതി. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം യു.ഡി.എസ്.എഫ് വിദ്യാര്‍ത്ഥികള്‍ എസ് എഫ് ഐ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് എസ് എഫ് എഫ് ഐ പ്രവര്‍ത്തകരും ആരോപിച്ചു.
വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കുറ്റിയാടിയില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ കുറ്റിയാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി. ശ്രീജേഷ് ഊരത്ത്, വി.പി മൊയ്തു, നൗഷാദ് കോവില്ലത്ത്, ഇ.എം അസ്ഹര്‍, രാഹുല്‍ചാലില്‍, കെ.കെ മനാഫ്, ഷൗക്കത്ത് വടയം എന്നിവര്‍ നേതൃത്വം നല്‍കി.