Sorry, you need to enable JavaScript to visit this website.

മലയാളം ന്യൂസ് ലേഖകന്‍ എ.വി ഫര്‍ദിസ് അടക്കം എട്ടുപേര്‍ക്ക് കലാഭവന്‍ മണി പുരസ്‌കാരം

കോഴിക്കോട് - നാടന്‍ കലാപഠന ഗവേഷണ അവതരണ സംഘമായ പാട്ടുകൂട്ടം കോഴിക്കോട് ഏര്‍പ്പെടുത്തിവരുന്ന എട്ടാമത് മണിമുഴക്കം കലാഭവന്‍ മണി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച എട്ടുപേര്‍ക്കാണ് പുരസ്‌കാരം.
വൈഗാ സുബ്രഹ്മണ്യം (ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റ്‌കോഴിക്കോട്) എ.വി ഫര്‍ദിസ് (മാധ്യമപ്രവര്‍ത്തനം  കോഴിക്കോട്), രവി വി സി (ഗോത്രകലകള്‍വയനാ ട്) വിജു വി രാഘവ് (കവിതാ സാഹിത്യംകോഴിക്കോട്), ജയറാം മഞ്ചേരി (നാടന്‍പാട്ട് മലപ്പുറം), ജിംസിത്ത് അമ്പലപ്പാട് (ഫോക് ഡോക്യുമെന്ററി  കോഴിക്കോട്), ധനേഷ് കാരയാട് (നാടന്‍ പാട്ട്, കോഴിക്കോട്), വിഷ്ണുദാസ് നല്ലൂര്‍ (നാടോടി വാദ്യം, തെയ്യം തിറ  കോഴിക്കോട്) എന്നിവരാണ് മണിമുഴക്കം പുരസ്‌കാരത്തിന് അര്‍ഹരായത്.

സംഗീത  നാടകപ്രവര്‍ത്തകന്‍ വില്‍സണ്‍ സാമുവല്‍ ചെയര്‍മാനും ഗാനരചയിതാവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ കാനേഷ് പുനൂര്‍ കണ്‍വീനറുമായുള്ള അഞ്ചംഗസമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.


പ്രശസ്തി പത്രവും ഫലകവും പതിനായിരത്തി ഒന്ന് രൂപയും അടങ്ങുന്നതാണ് മണിമുഴക്കം. കലാഭവന്‍ മണി പുരസ്‌കാരം.
മാര്‍ച്ച് ആറിന് വൈകിട്ട് 4 മണിക്ക് മാനാഞ്ചിറ സ്‌ക്വയര്‍ ഓപ്പണ്‍ സ്‌റ്റേജില്‍ നട ക്കുന്ന മണിമുഴക്കം പരിപാടിയില്‍ വെച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
എം.കെ. രാഘവന്‍ എംപി. പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. കേരള ഫോക്ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ ഡോ. കോയ കാപ്പാട് മുഖ്യാതിഥിയാകും. ബാബു പറശ്ശേരി കലാഭവന്‍മണി അനുസ്മരണ പ്രഭാഷണം നടത്തും. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡണ്ട് എം. ഫിറോസ്ഖാന്‍,
ഡോ. ഷീല നൂണ്‍, ചലച്ചിത്ര അക്കാദമി റീജ്യനല്‍ കോ ഓര്‍ഡിനേറ്റര്‍ നവീനാ വിജയന്‍, പുരോഗമന കലാ സാഹിത്യസംഘം ജില്ലാ സെക്ര ട്ടറി ഡോ. യു. ഹേമന്ദ് കുമാര്‍, സംസ്‌കാര സാഹിതി ജില്ലാ ചെയര്‍മാന്‍ നിജേഷ് അരവിന്ദ്, യുവകലാ സാഹിതി സംസ്ഥാന ട്രഷറര്‍ അഷ്‌റഫ് കുരുവട്ടൂര്‍, സി പി സതീഷ് നാട്ടുകലാകാരക്കൂട്ടം ജില്ലാപ്രസിഡന്റ് റീജുആവള, ശില്‍പിയും സിനിമാ നിര്‍മാതാവു മായ ജോസ് കൂട്ടക്കര തുടങ്ങിയവര്‍ സംബന്ധിക്കും.

മാര്‍ച്ച് ഒന്നുമുതല്‍ 6 വരെ സാഹിത്യസദസ്സ്, ഫിലിം ഫെസ്റ്റിവല്‍, ജീവസഹായ വിതരണം. നാടന്‍ പാട്ടുത്സവം എന്നിവയും ആസൂത്രണം ചെയ്തിട്ടുണ്ട്. പത്രസമ്മേളനത്തില്‍ ജൂറി ചെയര്‍മാന്‍ വില്‍സണ്‍ സാമുവല്‍, കണ്‍വീനര്‍ കാനേഷ് പൂനൂര്‍, പാട്ടുകൂട്ടം ഡയറക്ടര്‍ ഗിരീഷ് ആമ്പ്ര, ജൂറി അംഗം സന്ദീപ് സത്യന്‍ എന്നിവര്‍ പങ്കെടുത്തു.

 

Latest News