മാപ്പർഹിക്കാത്ത ഇസ്രായിൽ ക്രൂരത; ഗാസയില്‍ അനാഥരായി 17,000 കുട്ടികള്‍

ഗാസയില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട കുട്ടികളില്‍ ചിലര്‍.

ഗാസ- ലോകത്ത് ആരെയും കൂസാതെ നാലു മാസമായി ഇസ്രായില്‍ തുടരുന്ന നരമേധത്തില്‍ ഗാസയില്‍ 17,000 ഓളം കുട്ടികള്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥരായി മാറുകയോ കുടുംബങ്ങളില്‍ നിന്ന് വേര്‍പിരിയുകയോ ചെയ്തതായി യൂനിസെഫ് പറഞ്ഞു. ഗാസയിലെ ഏതാണ്ട് മുഴുന്‍ കുട്ടികള്‍ക്കും മാനസികാരോഗ്യ മേഖലയില്‍ പിന്തുണ ആവശ്യമാണെന്ന് കരുതുന്നതായും യൂനിസെഫ് പറഞ്ഞു. നിരന്തരമായ ഉത്കണ്‍ഠ, വിശപ്പില്ലായ്മ, ഉറങ്ങാന്‍ കഴിയാതിരിക്കല്‍ എന്നീ ലക്ഷണങ്ങള്‍ കുട്ടികള്‍ കാണിക്കുന്നതായി അധിനിവിഷ്ട ഫലസ്തീനിലെ യൂനിസെഫ് ഓഫീസ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ജോനാഥന്‍ ക്രിക്‌സ് പറഞ്ഞു.
ബോംബിംഗിന്റെ ശബ്ദം കേള്‍ക്കുമ്പോഴെല്ലാം അവര്‍ വൈകാരിക പ്രക്ഷോഭമോ പരിഭ്രാന്തിയോ അനുഭവിക്കുന്നു. ഈ യുദ്ധത്തിന് മുമ്പ് ഗാസയില്‍ അഞ്ചു ലക്ഷം കുട്ടികള്‍ക്ക് മാനസികാരോഗ്യ സേവനങ്ങളും മാനസിക പിന്തുണയും ആവശ്യമുള്ളതായി യൂനിസെഫ് കണക്കാക്കിയിരുന്നു. എന്നാല്‍ ഇന്ന് ഏതാണ്ട് ഭൂരിഭാഗം കുട്ടികള്‍ക്കും, അതായത് പത്തു ലക്ഷം കുട്ടികള്‍ക്ക് ഈ പിന്തുണ ആവശ്യമാണെന്നും ജോനാഥന്‍ ക്രിക്‌സ് പറഞ്ഞു.

കൂടുതൽ വാർത്തകൾ വായിക്കാം

ഓഫീസില്‍ ഉറക്കം തൂങ്ങുന്നു; ഉറങ്ങാൻ കിടക്കുംമുമ്പ് വീട്ടിലേക്ക് വിളിക്കരുതെന്ന് പ്രവാസിയോട് ഡോക്ടര്‍

സൗദിയില്‍ വ്യക്തികള്‍ക്കായി സേവിംഗ്‌സ് ബോണ്ട് ആരംഭിച്ചു, പ്രവാസികള്‍ക്കും വാങ്ങാം

പ്രവാസ ലോകത്ത് ഓഫീസ് ബോയി സമ്പന്നനായത് ചുമ്മാതല്ല

VIDEO ഇതാണ് ദൈവത്തിന്റെ കൈയെന്ന് സോഷ്യല്‍ മീഡിയ, വൈറലായി ഒരു വീഡിയോ

 

Latest News