കാണ്‍പൂര്‍-ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ബ്യൂട്ടി പാര്‍ലറില്‍ നിന്ന് വിവാഹ വേദിയിലേക്ക് പോകുന്നതിനു പകരം വധു കാമുകനൊപ്പം ഒളിച്ചോടി. വരനും സംഘവും വീട്ടിലേക്ക് മടങ്ങി.
സംഭവത്തില്‍ യുവതിയുടെ പിതാവ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് യുവതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കാണ്‍പൂരിലെ ചൗബേപൂര്‍ ഗ്രാമത്തിലാണ് സംഭവം. സുഹൃത്തിനൊപ്പമാണ് വധു ചടങ്ങിന് ഒരുങ്ങാന്‍ ബ്യൂട്ടിപാര്‍ലറിലേക്ക് പോയത്. ചുവന്ന വസ്ത്രം ധരിച്ച യുവതി വിവാഹ വേദിയിലേക്ക് ഇറങ്ങുകയും ചെയ്തു. എന്നാല്‍, യാത്രാമധ്യേ യുവതി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു.
കുറേ നേരമായിട്ടും വധുവിനെ കാണാതയപ്പോഴാണ് വീട്ടുകാര്‍ അന്വേഷിച്ചത്.
ബ്യൂട്ടിപാര്‍ലറില്‍ നിന്ന് വധു വീട്ടില്‍ തിരിച്ചെത്താത്തതും കാമുകനൊപ്പം ഒളിച്ചോടിയതും അറിഞ്ഞ ബന്ധുക്കള്‍ വിവരം വരനെ അറിയിക്കുകയായിരുന്നു. ഇതോടെ വിവാഹ ഘോഷയാത്ര വരന്റെ വീട്ടിലേക്ക് തന്നെ മടങ്ങി.
വധുവിന്റെ കുടുംബം 25 വര്‍ഷമായി ലഖ്‌നൗവിലായിരുന്നു താമസമെന്നും അവിടെയുള്ള ഒരു യുവാവുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ് വിവരം. കുടുംബം ഈ ബന്ധത്തിന് അനുകൂലമായിരുന്നില്ല. സ്വന്തം സമുദായത്തില്‍ നിന്നുള്ള ഒരാളുമായി തന്നെ വിവാഹത്തിനു നിര്‍ബന്ധിക്കുകയായിരുന്നു. ഇതിനായാണ് അവര്‍ ലഖ്‌നൗവില്‍നിന്ന് കാണ്‍പൂരിലെ ചൗബേപൂരിലെ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിയത്. യുവതി നേരത്തെ തന്നെ യുവാവുമായി ഫോണില്‍ ബന്ധപ്പെട്ടാണ് ഒളിച്ചോട്ടം ആസൂത്രണം ചെയ്തതെന്നും വീട്ടുകാരുടെ ഇഷ്ടപ്രകാരമുള്ള വിവാഹത്തിന് എതിരായിരുന്നുവെന്നും എ.സി.പി വിജയ് ദുല്‍ പറഞ്ഞു.
യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അറിയാമായിരുന്ന കുടുംബം തങ്ങളെ സമീപിക്കാനേ പാടിയില്ലായിരുന്നുവെന്നും നാണക്കെടായെന്നും യുവാവിന്റെ വീട്ടുകാര്‍ പറഞ്ഞു. കാമുകനുള്ള കാര്യം അറിഞ്ഞിട്ടും അവര്‍ ചതിച്ചുവെന്ന് വരന്‍ പരാതിപ്പെട്ടു.
വധുവിന്റെ വീട്ടുകാരാകട്ടെ സംഭവത്തെ കുറിച്ച് ഒന്നും പറയുന്നില്ല.
കൂടുതൽ വാർത്തകൾ വായിക്കാം
ഓഫീസില്‍ ഉറക്കം തൂങ്ങുന്നു; ഉറങ്ങാൻ കിടക്കുംമുമ്പ് വീട്ടിലേക്ക് വിളിക്കരുതെന്ന് പ്രവാസിയോട് ഡോക്ടര്‍
സൗദിയില്‍ വ്യക്തികള്‍ക്കായി സേവിംഗ്‌സ് ബോണ്ട് ആരംഭിച്ചു, പ്രവാസികള്‍ക്കും വാങ്ങാം
പ്രവാസ ലോകത്ത് ഓഫീസ് ബോയി സമ്പന്നനായത് ചുമ്മാതല്ല
VIDEO ഇതാണ് ദൈവത്തിന്റെ കൈയെന്ന് സോഷ്യല്‍ മീഡിയ, വൈറലായി ഒരു വീഡിയോ