Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗ്യാൻവാപി മസ്ജിദിൽ പൂജ തുടരും; സ്റ്റേ ഹരജി പരിഗണിച്ചില്ല

ലഖ്നൗ- ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്ജിദിൽ ഹിന്ദു വിഭാഗത്തിന് പൂജക്ക് അനുമതി നൽകിയ വിധി സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹരജി അലഹബാദ് ഹൈകോടതി പരിഗണിച്ചില്ല. വാരാണസി കോടതി വിധി താൽക്കാലികമായി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് അഞ്ജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റിയാണ് ഹൈകോടതിയെ സമീപിച്ചത്. പൂജക്ക് അനുമതി നൽകിയുള്ള കോടതി ഉത്തരവ് വന്ന് മണിക്കൂറുകൾക്കകം മസ്ജിദ് സമുച്ചയത്തിലെ നിലവറയിൽ പൂജ ആരംഭിച്ചിരുന്നു. 

പ്രദേശത്ത് ക്രമസമാധാനം ഉറപ്പുവരുത്തണമെന്ന് ഹൈകോടതി സംസ്ഥാന സർക്കാറിന് നിർദേശം നൽകി. മസ്ജിദ് കമ്മിറ്റിയോട് ഫെബ്രുവരി ആറിനകം പുതുക്കിയ ഹരജി സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. 1993ൽ അടച്ചുപൂട്ടി മുദ്രവെച്ച തെക്കുഭാഗത്തെ നിലവറ ഒരാഴ്ചക്കകം തുറന്നുകൊടുത്ത് പൂജക്ക് സൗകര്യങ്ങളൊരുക്കാനാണ് വാരാണസി ജില്ല കോടതി വിധിച്ചത്. വാരണാസിയിലെ വേദവ്യാസപീഠ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ശൈലേന്ദ്ര കുമാര്‍ പാഠക് വ്യാസ് നല്‍കിയ ഹരജിയിലാണ് അനുമതി ലഭിച്ചത്.

 

Latest News