ന്യൂഡൽഹി- മോഡലും റിയാലിറ്റി ഷോ താരവുമായ പൂനം പാണ്ഡെ അന്തരിച്ചു. 32 വയസായിരുന്നു. സെർവിക്കൽ ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. 'ലോക്ക് അപ്പ്' എന്ന റിയാലിറ്റി ഷോയിലാണ് അവസാനമായി പ്രത്യക്ഷപ്പെട്ടത്. മാനേജർ നികിത ശർമ്മയാണ് മരണവിവരം പുറത്തുവിട്ടത്. കടുത്ത ആരോഗ്യപ്രശ്നങ്ങൾക്കിടയിലും അസാമാന്യമായ ധൈര്യവും ആത്മവിശ്വാസവും പൂനെ പാണ്ഡെ പുലർത്തിയെന്നും അവർ പറഞ്ഞു.
'ഇന്നത്തെ പ്രഭാതം ഞങ്ങൾക്ക് ബുദ്ധിമുട്ടേറിയതാണ്. ഞങ്ങളുടെ പ്രിയപ്പെട്ട പൂനത്തെ സെർവിക്കൽ ക്യാൻസർ ബാധിച്ച് ഞങ്ങൾക്ക് നഷ്ടപ്പെട്ടുവെന്ന് നിങ്ങളെ അറിയിക്കുന്നതിൽ അഗാധമായ സങ്കടമുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.