Sorry, you need to enable JavaScript to visit this website.

ഗ്യാന്‍വാപി പൂജാ ഉത്തരവ് സ്റ്റേ ചെയ്യുമോ; ഹരജി നാളെ പരിഗണിക്കുമെന്ന് പ്രതീക്ഷ

പ്രയാഗ് രാജ്- ഗ്യാന്‍വാപി പള്ളിയില്‍ പൂജ നടത്താന്‍ അനുമതി നല്‍കിയ വാരണാസി ജില്ലാ ജഡ്ജിയുടെ ഉത്തരവ് ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹരജി അലഹബാദ് ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിച്ചേക്കും.
മസ്ജിദ് കമ്മിറ്റിയുടെ ഹരജിയില്‍ ഉച്ചയ്ക്ക് 12 വരെ വാദം കേള്‍ക്കുമെന്നാണ് വിവരം. 1947 ഓഗസ്റ്റ് 15 ന് നിലവിലുണ്ടായിരുന്ന ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവത്തില്‍ മാറ്റം വരുത്തുന്നത് വിലക്കുന്ന 1991 ലെ ആരാധനാലയ നിയമത്തിന്റെ ലംഘനമാണെന്ന് അവകാശപ്പെട്ടാണ് പൂജക്ക് അനുമതി നല്‍കിയ ഉത്തവ് മസ്ജിദ് കമ്മിറ്റി ചോദ്യം ചെയ്യുന്നത്.
ഉത്തരവിന് സ്‌റ്റേ ആവശ്യപ്പെട്ടാണ് കമ്മറ്റിയുടെ ഹരജി.
വേദങ്ങള്‍ രചിച്ച മഹര്‍ഷിയുടെ പിന്‍ഗാമികളെന്ന് അവകാശപ്പെടുന്ന വ്യാസകുടുംബം സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് വാരണാസി ജില്ലാ ജഡ്ജി ബുധനാഴ്ച വിവാദ ഉത്തരവ് നല്‍കിയത്. പുരാതന കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ യഥാര്‍ത്ഥ സ്ഥലമെന്ന് അവര്‍ വിശ്വസിക്കുന്ന ഗ്യാന്‍വാപി മസ്ജിദിന്റെ നിലവറയില്‍ പൂജ നടത്താന്‍ അനുമതി നല്‍കണമെന്നാണ് ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.  തങ്ങളുടെ അവകാശവാദത്തെ പിന്തുണക്കുന്ന ചില ഫോട്ടോകളും രേഖകളും അവര്‍ സമര്‍പ്പിച്ചിരുന്നു.

 

Latest News