കൊല്‍ക്കത്ത-പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ കാണാതായ പതിനൊന്നുകാരിയുടെ മൃതദേഹം കണ്ടെത്തി. മാതൃസഹോദരനാണ് പെണ്‍കുട്ടിയെ വെട്ടിക്കൊന്നതെന്ന് പോലീസ് പറഞ്ഞു. 27 കാരനായ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടിയുടെ തല മാതൃസഹോദരന്റെ വീട്ടില്‍നിന്നും ശരീരം 50 മീറ്റര്‍ അകലെ ഒരു പഴയ കെട്ടിടത്തില്‍ നിന്നും പോലീസ് കണ്ടെടുത്തു. സൃഷ്ടി കേശാരിയെന്ന പതിനൊന്നുകാരിയാണ് കൊല്ലപ്പെട്ടത്.
ജനുവരി 29 മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. പ്രദേശത്തെ സി.സി.ടി.വി പരിശോധിച്ചതില്‍ നിന്നാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ പ്രതിയുടെ വീട് തീയിട്ടു നശിപ്പിച്ചു. വന്‍ പോലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.