Sorry, you need to enable JavaScript to visit this website.

വയലാർ രവിയുടെ സഹോദരൻ അഡ്വ. എം.കെ ജിനദേവ് അന്തരിച്ചു

ആലപ്പുഴ - മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വയലാർ രവിയുടെ സഹോദരനും കോൺഗ്രസ് നേതാവുമായ വയലാർ ദേവകീ കൃഷ്ണ ഭവനിൽ അഡ്വ. എം.കെ ജിനദേവ് (അപ്പു അണ്ണൻ-74) അന്തരിച്ചു. ചേർത്തല ബാറിലെ അഭിഭാഷകനായിരുന്നു.
 കെ എസ് യുവിലൂടെ പൊതുരംഗത്തെത്തിയ ജിനദേവ് യൂത്ത് കോൺഗ്രസ് നേതൃനിരയിലും എത്തി. കോൺഗ്രസ് വയലാർ മണ്ഡലം പ്രസിഡന്റ്, അരൂർ നിയോജക മണ്ഡലം ജനറൽസെക്രട്ടറി, ഡി സി സി ജനറൽസെക്രട്ടറി, ഡി സി സി വൈസ്പ്രസിഡന്റ്, കെ പി സി സി അംഗം, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രഥമ പ്രസിഡന്റ്, ജില്ലാ കൗൺസിലംഗം, വയലാർ 1428 സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കേരളാ ഓട്ടോ മൊബൈൽ ലിമിറ്റഡ് ഡയറക്ടർ ബോർഡംഗം, കെ.പി.സി.സി നിർവാഹക സമിതിയംഗം, ജില്ലാ സ്‌പോർട്ട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ്,ജില്ലാ വോളീബോൾ അസോസിയേഷൻ പ്രസിഡന്റ്, വയലാർ പി.ആർ.സി പ്രസിഡന്റ്, വയലാർ കോയിക്കൽ ദേവസ്വം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 
 ഭാര്യ: പുഷ്പാ ജിനദേവ്. സഹോദരങ്ങൾ: ഡി ലതികാദേവി, പരേതയായ സ്വതന്ത്രാഭായി. ശവസംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.

Latest News