റിയാദ്- രാജ്യങ്ങളുടെ നിലനിൽപ്പിലും മുന്നോട്ടുള്ള പ്രയാണത്തിലും സായുധ ശക്തിയുടെ പങ്ക് അനിഷേധ്യമാം വിധം ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്ന ലോകക്രമമാണ് നിലവിലുള്ളത്. ഭൂമിശാസ്ത്ര ഘടനയും സാമ്പത്തിക ശക്തിക്കുമനുസരിച്ച് ആയുധ സജ്ജരാകുന്നതിൽ ഒരു രാഷ്ട്രവും ഇക്കാലത്ത് വീഴ്ച വരുത്തുകയില്ല.
സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം വൈവിധ്യമാർന്ന ഭൂപ്രദേശങ്ങൾ, തെക്കു വടക്കായി പരന്നു കിടക്കുന്ന വിജനമായ മരുഭൂമികൾ, മൂന്നു ഭാഗവും ചുറ്റിക്കിടക്കുന്ന വിശാലമായ സമുദ്രാതിർത്തി എന്നിയുള്ള രാജ്യമാണ്. വിവിധ വെല്ലുവിളികളാൽ ചുറ്റപ്പെട്ടു കിടക്കുന്ന നിരവധി രാജ്യങ്ങൾ അതിർത്തി പങ്കിടുന്ന രണ്ട് ദശലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തിർണത്തിൽ സ്ഥിതി ചെയ്യുന്ന വൻകിട സാമ്പത്തിക ശക്തിയെന്ന നിലയിൽ രാജ്യത്തിന്റെ നേട്ടങ്ങൾ കാത്തു സൂക്ഷിക്കുന്നതിനും അതിർത്തി സംരക്ഷണത്തിനും ദേശ സുരക്ഷക്ക് ആവശ്യവുമായ ആധുനികവും സുശക്തവുമായ സൈന്യം രാജ്യത്തിനുണ്ട്.
ഒരു നൂറ്റാണ്ടിനു മുമ്പ് സൗദി കരസേന നിലവിൽ വന്നതു മുതൽ സൈനിക ശക്തിയിൽ രാജ്യം മുന്നോട്ടു കുതിക്കുകയാണ്. മേഖലയിലെ വൻകിട സൈനിക ശക്തിയെന്ന വിശേഷണത്തിന് അർഹമാകുന്ന തരത്തിൽ നവീകരിക്കപ്പെട്ട കരസേനയും ലോകോത്തര വ്യോമപ്രതിരോധന സംവിധാനങ്ങളും ഏറ്റവും മികച്ച പോർവിമാനങ്ങളും രാജ്യം സ്വയത്തമാക്കിയിട്ടുണ്ട്. വിവിധ ബ്രിഗേഡുകൾക്ക് കീഴിലുള്ള കര,വ്യോമ,നാവിക സേനകളെ സംയുക്തമായി നയിക്കുന്നതിലും ഓപ്പറേഷനുകൾക്ക് നേതൃത്വം വഹിക്കുന്നതിനും പ്രസിഡൻസി ഓഫ് ജനറൽസ് ആണ്. ലോജിസ്റ്റിക്ക് സേവനങ്ങൾ, സജ്ജീകരണം, സൈനിക വിന്യാസം തുടങ്ങിയ കാര്യങ്ങളെല്ലാം സംയുക്ത പ്രസിഡൻസിയുടെ കീഴിലാണ് നടന്നു വരുന്നത്.
#القوات_المسلحة.. صقورٌ في السماء وأسودٌ على الأرض.#للغد_نستعد pic.twitter.com/9qejB0BxdN
— وزارة الدفاع (@modgovksa) February 1, 2024
രാജ്യത്തിന്റെ വിശാലമായ ഭൂപ്രകൃതിക്കനുസരിച്ച തന്ത്രപ്രധാന മേഖലകളുൾക്കൊള്ളുന്ന എട്ട് മേഖലകളിലായാണ് കരസേനയുടെ പ്രവർത്തനം. നിരവധി പ്രാദേശിക കമാൻഡുകൾ, സ്വതന്ത്ര ആയുധങ്ങൾ, കോളേജുകൾ, ആധുനിക ഇൻസ്റ്റിറ്റിയൂട്ടുകൾ എന്നിവയെല്ലാം ഇതിനു കീഴിലുണ്ട്. ഏതൊരു കടന്നുകയറ്റത്തിൽ നിന്നും രാജ്യത്തെ സംരക്ഷിക്കുന്നതിനാവശ്യമായ റോയൽ നാവിക സേന രാജ്യത്തിനു കിഴക്ക് അറേബ്യൻ ഗൾഫ് സമുദ്ര മേഖലയിലും പടിഞ്ഞാറ് അറബിക്കടലും കേന്ദ്രീകരിച്ച് രണ്ട് നാവിക കമാന്റുകളായാണ് പ്രവർത്തിക്കുന്നത്.
നേവൽ ഏവിയേഷൻ ഗ്രൂപ്പ്, മറൈൻ കോർപ്‌സ്, മറൈൻ സ്‌പെഷ്യൽ സെക്യൂരിറ്റി യൂണിറ്റുകൾ എന്നിങ്ങനെ നിരവധി വിഭാഗങ്ങൾ ഇവക്കുണ്ട്.
അത്യന്താധുനിക പോർവിമാനങ്ങളും ബാലിസ്റ്റിക് മിസൈലുകളും മിസൈൽ പ്രതിരോധ സംവിധാനങ്ങളുമടങ്ങുന്ന സൗദി റോയൽ വ്യോമസേന ഗൾഫ് മേഖലിയിലെ തന്നെ ഏറ്റവും ശക്തമായ സേനയാണ്. വ്യോമസേനയുടെ ഭാഗമായി ഫാൽക്കൺ( അൽ സഖർ) എന്ന പേരിൽ പ്രവർത്തിക്കുന്ന പ്രത്യേക മിസൈൽ പ്രതിരോധ സംവിധാനം വൻകിട സൈനിക ശക്തികളോട് കിടപിടിക്കുന്നതാണ്. വിവിധ സേനകളുടെ സന്നദ്ധതയും നിതാന്ത ജാഗ്രതയും നിരീക്ഷിക്കുന്നതിനും ഭീഷണികളെ ചെറുക്കുന്നതിനും സംയുക്ത സൈനിക കമാന്റും രാജ്യത്തിനുണ്ട്.
രാജ്യത്തെ സൈനിക വ്യവസായങ്ങൾക്കായുള്ള ജനറൽ അതോറിറ്റി ഫെബ്രുവരി 4 മുതൽ 8 വരെ റിയാദ് കൺവെൻഷൻ സെന്ററിൽ നടത്തുന്ന വേൾഡ് ഡിഫൻസ് എക്സിബിഷൻ 2024 ന്റെ രണ്ടാം പതിപ്പിൽ പ്രതിരോധ മന്ത്രാലയം രാജ്യത്തിന്റെ സൈനിക പ്രതിരോധ, ശേഷിയുടെ പ്രദർശനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. മരണത്തെ പേടിക്കാത്ത സിംഹങ്ങൾ എന്നാണ് സൗദി സൈന്യത്തെ പറ്റിയുള്ള വാർത്തക്ക് ചില അറബ് മാധ്യമങ്ങൾ തലക്കെട്ട് നൽകിയത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)