Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അവാസ്തവങ്ങൾ കുത്തിനിറച്ച ദിവാസ്വപ്‌ന ബജറ്റ്-മുസ്ലിം ലീഗ്

ന്യൂദൽഹി- അവാസ്തവങ്ങൾ കുത്തിനിറച്ചതും വർത്തമാനകാല ഇന്ത്യൻ യാഥാർഥ്യങ്ങൾക്ക് നേരെ നിഷേധാത്മക സമീപനങ്ങളുമുള്ളവയാണ് കേന്ദ്ര ഇടക്കാല ബജറ്റെന്ന് മുസ്‌ലിം ലീഗ്  എംപിമാർ. ദിവാസ്വപ്‌നങ്ങൾ വാരി വിതറി വാചാലമാവുകയും തൊഴിലില്ലായ്മ പോലുള്ള രൂക്ഷമായ പ്രശ്‌നങ്ങൾക്ക് നേരെ നിശബ്ദത പാലിക്കുകയും ചെയ്ത സമീപനമാണ് ധനകാര്യമന്ത്രി ബജറ്റിൽ എടുത്തിട്ടുള്ളത്. സാമൂഹ്യമായും ഭൂമിശാസ്ത്രപരമായുമുള്ള അന്തരങ്ങൾ പരിഹരിച്ചുവെന്ന പൊള്ളയായ വാദമാണ് ബജറ്റിലുള്ളത്. സാമൂഹ്യ നീതിയെ തകർത്ത് തരിപ്പണമാക്കാൻ ശ്രമിക്കുന്നവർ അതിന്റെ രക്ഷകരായി ചമയുകയാണ്. പുതിയ വിദ്യഭ്യാസ നയം രാജ്യത്തിന്റെ സമൂല പരിവർത്തനത്തിന് ഉതകുന്നതാണെന്ന വാദം പരിഹാസ്യമാണ്. അതോടൊപ്പം തന്നെ ഈ ഗവണ്മെന്റ് ഏറ്റവും അധികം ശ്രമിക്കുന്നത് വിദ്യാഭ്യാസത്തിന്റെ നന്മയെ വിരോധത്തിന്റെ പാതയിലേക്ക് എത്തിക്കുന്നതിനാണ്.

യഥാർത്ഥ ശരാശരി വരുമാനം 50% കൂടി എന്നും നാണയ പെരുപ്പം തൃപ്തികരമായ നിലയിലേക്ക് കൊണ്ട് വന്നു എന്നും അവകാശപ്പെടുന്നത് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ തമാശയാണ്.  'വികസിത ഭാരതം' എന്ന തങ്ങളുടെ ദിവാസ്വപ്നത്തെ വരച്ചു കാട്ടാൻ ധനകാര്യ വകുപ്പ് മന്ത്രി പാട് പെടുന്നുണ്ട്. ദരിദ്രർ, സ്ത്രീകൾ, അന്നദാതാക്കൾ, യുവാക്കൾ എന്നിവരാണ് തങ്ങളുടെ ഊന്നൽ എന്ന മിഥ്യയും ബജറ്റ് പ്രസംഗത്തിൽ പറയുന്നുവെന്നും അവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ മുസ്‌ലിം ലീഗ് പാർലിമെന്ററി പാർട്ടി ലീഡർ ഇ. ടി മുഹമ്മദ് ബഷീർ എംപി, ഡോ. എംപി അബ്ദുസ്സമദ് സമദാനി എംപി, നവാസ് ഗനി എം.പി എന്നിവർ സംബന്ധിച്ചു.
 

Latest News