കാസർകോട്- മുസ്ലിം ലീഗ് കാസർകോട് ജില്ലാ ആസ്ഥാന മന്ദിര നിർമാണത്തിന്റെ ജനകീയ ഫണ്ട് ശേഖരണത്തിന് തുടക്കമായി. പാർട്ടി പ്രവർത്തകരിൽനിന്നും അനുഭാവികളിൽ നിന്നും ബഹുജനങ്ങളിൽനിന്നും സുതാര്യമായ രീതിയിൽ സംഭാവന സ്വീകരിക്കുന്നതിനായി പ്രത്യേകം തയാറാക്കിയ ആപ്ലിക്കേഷൻ വഴിയാണ് ഫണ്ട് സ്വരൂപിക്കുന്നത്. കാസർകോട് നഗരത്തിന്റെ ഹൃദയഭാഗത്ത് പുതിയ ബസ് സ്റ്റാന്റിന് സമീപത്ത് 33.5 സെന്റ് സ്ഥലം വിലക്ക് വാങ്ങിയാണ് അത്യാധുനിക സംവിധാനങ്ങളോടെ ജില്ലാ ആസ്ഥാന മന്ദിരം നിർമിക്കുന്നത്. ഒരു മെമ്പർഷിപ്പിന് 200 രൂപ ആനുപാതികമായി പാർട്ടി ഘടകങ്ങൽ ഫണ്ട് സ്വരൂപിക്കും. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി തയാറാക്കിയ ആപ്ലിക്കേഷൻ ടി.എ. ഇബ്രാഹിം സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ വെച്ച് എൻ.പി.എം. സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു. സി.ടി. അഹമ്മദലി, എ.എം. കടവത്ത്, അഡ്വ: എൻ.എ. ഖാലിദ്, ടി.സി.എ. റഹ്മാൻ, അബ്ദുല്ല കുഞ്ഞി ചെർക്കള, മാഹിൻ കേളോട്ട്, കല്ലട്ര അബ്ദുൽ ഖാദർ, ബഷീർ വെള്ളിക്കോത്ത്, ടി.എം. ഇഖ്ബാൽ, കെ.ബി. മുഹമ്മദ് കുഞ്ഞി, സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടി, ഹംസ തൊട്ടി, അൻവർ ചേരങ്കൈ, അൻവർ കോളിയടുക്കം, അഷ്റഫ് എടനീർ, അസീസ് കളത്തൂർ, സഹീർ ആസിഫ്, കെ.പി. മുഹമ്മദ് അഷ്റഫ്, അനസ് എതിർത്തോട്, സവാദ് അംഗഡിമൊഗർ, എ. അഹമ്മദ് ഹാജി, മുംതാസ് സമീറ, ഷാഹിന സലീം, എ.പി.ഉമ്മർ, സി.എ. അബ്ദുല്ല കുഞ്ഞി ഹാജി, മുത്തലിബ് പാറക്കെട്ട്, ശരീഫ് കൊടവഞ്ചി, പി.ഡി.എ റഹ്മാൻ, മുഹമ്മദ് സുലൈമാൻ പ്രസംഗിച്ചു.