വാരാണസി- വരാണസിയിലെ ഗ്യാൻവാപി പള്ളിയിൽ പൂജ നടത്തുന്നതിന്റെ വീഡിയോ ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകൻ പുറത്തുവിട്ടു. ഹിന്ദു വിഭാഗത്തിന് പൂജ നടത്താനുള്ള കോടതി ഉത്തരവിന് പിന്നാലെയാണ് പൂജ നടത്തിയത്. ജില്ലാ മജിസ്‌ട്രേറ്റിന്റെയും പോലീസ് കമ്മീഷണറുടെയും സാന്നിധ്യത്തിലാണ് പൂജ നടന്നത്. പൂജ ആരംഭിക്കാൻ ക്രമീകരണമൊരുക്കാൻ ജില്ലാ ഭരണകൂടത്തിന് കോടതി നിർദേശം നൽകിയിരുന്നു. കനത്ത പോലീസ് സുരക്ഷയിലാണ് പൂജ നടന്നത്. കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരിയാണ് പൂജ നടത്തിയതെന്ന് അഭിഭാഷകൻ പറഞ്ഞു.