ന്യൂയോർക്ക്- അമേരിക്കയിൽ വിമാനത്തിൽ പതിനാലുകാരിക്കടുത്തിരുന്ന് സ്വയംഭോഗം നടത്തിയെന്ന കേസിൽ ഇന്ത്യൻ-അമേരിക്കൻ ഡോക്ടർ കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തി. ബോസ്റ്റൺ ഫെഡറൽ കോടതിയാണ് വിധി പറഞ്ഞത്. 33 കാരനായ ഡോക്ടർ സുദീപ്ത മൊഹന്തി എന്തെങ്കിലും തെറ്റ് ചെയ്തതായി തെളിഞ്ഞിട്ടില്ലെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ബോസ്റ്റണിലെ ബെത്ത് ഇസ്രായേൽ ഡീക്കനെസ് മെഡിക്കൽ സെന്ററിലെ പ്രൈമറി കെയർ ഫിസിഷ്യനായ ഡോക്ടർക്കെതിരെ 2022 മെയിലാണ് ആരോപണം ഉയർന്നത്. ഹൊനോലുലുവിൽ നിന്ന് ബോസ്റ്റണിലേക്കുള്ള ഹവായിയൻ എയർലൈൻസ് വിമാനത്തിലാണ് സംഭവമുണ്ടായത്.
ആ വിമാനത്തിൽ എന്റെ പ്രതിശ്രുത വധു എനിക്കടുത്തായിരുന്നു. എന്തുകൊണ്ടാണ് എനിക്കെതിരെ ഇങ്ങിനെ ആരോപണം വന്നതെന്ന് അറിയില്ലെന്ന് ഡോക്ടർ എഴുതിത്തയ്യാറാക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഒരു ഫിസിഷ്യൻ എന്ന നിലയിൽ മറ്റുള്ളവരെ പരിപാലിക്കുന്നതിനായി ഞാൻ എന്റെ ജീവിതം സമർപ്പിച്ചു. ഈ തെറ്റായ ആരോപണങ്ങൾ ഹൃദയഭേദകമാണ്- പ്രസ്താവന കൂട്ടിച്ചേർത്തു.
കഴുത്തുവരെ പുതപ്പുകൊണ്ടു മൂടിയാണ് ഇയാൾ സ്വയംഭോഗം ചെയ്തതെന്നും അയാളുടെ കാലുകൾ മുകളിലേക്കും താഴേക്കും വളരെ വേഗത്തിൽ ചലിച്ചുവെന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു. അറപ്പും വെറുപ്പും കാരണം അടുത്തുള്ള സീറ്റിലേക്ക് മാറിയെന്നും കുട്ടി പറഞ്ഞു. വിമാനം ബോസ്റ്റണിൽ ഇറങ്ങിയ ശേഷം പെൺകുട്ടി തന്റെ അനുഭവം മുത്തശ്ശിമാരോട് പറയുകയും അവർ പോലീസിനെ അറിയിക്കുകയുമായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)