ന്യൂദല്‍ഹി - രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാറിന്റെ അവസാനത്തെ ബജറ്റ് അവതരണം തുടങ്ങി. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. മാറ്റങ്ങളുടെ പത്ത് വര്‍ഷങ്ങളാണ് കടന്ന് പോയതെന്ന് മന്ത്രി പറഞ്ഞു. പത്ത് വര്‍ഷം കൊണ്ട് രാജ്യത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടായി. സമ്പദ് വ്യവസ്ഥ വലിയ പുരോഗതി കൈവരിച്ചു. ഗ്രാമീണ മേഖലയില്‍ വൈദ്യുതി, പാചകവാതകം , റേഷന്‍ എന്നിവെയല്ലാം ഉറപ്പാക്കി. വളരെ പ്രതീക്ഷയോടെയാണ് രാജ്യത്തെ ജനത സര്‍ക്കാറിനെ നോക്കിക്കാണുന്നത്. തൊഴിലില്ലായ്മയക്ക് പരിഹാരമായി. പട്ടിണി ഇല്ലതാക്കി. വിദ്യാഭ്യാസ മേഖലയില്‍ വലിയ പുരോഗതി ഉണ്ടായി. സാമൂഹ്യ നീതി യാഥാര്‍ത്ഥ്യമായി. കാര്‍ഷിക മേഖലയില്‍ വലിയ മാറ്റമുണ്ടായി. ഗ്രാമീണ മേഖലയില്‍ വരുമാനം കതിച്ചുയര്‍ന്നതായും മന്ത്രി പറഞ്ഞു. 2047 ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.