ജനീവ- ഫലസ്തീന്‍ വിഷയത്തില്‍ അന്താരാഷ്ട്ര കോടതി വിധി നടപ്പാക്കണമെങ്കില്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യമാണെന്ന് ഫലസ്തീന്‍ പ്രതിനിധി റിയാദ് മന്‍സൂര്‍ യു.എന്‍. രക്ഷാസമിതിയില്‍ പറഞ്ഞു,
ഗാസക്കെതിരായ യുദ്ധത്തില്‍ ഇസ്രായില്‍ വംശഹത്യ തടയുന്നതിനുള്ള നടപടികള്‍ നടപ്പാക്കാന്‍ കഴിഞ്ഞ ആഴ്ച അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടിരുന്നു.
ആറ് താത്കാലിക നടപടികള്‍ നടപ്പാക്കാനുള്ള ബാധ്യത ഇസ്രായിലിന് ആണെങ്കിലും, കോടതി ഉത്തരവിട്ട നടപടി നടപ്പാക്കാന്‍ അനുവദിക്കുന്നതിന് വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്നതിനുള്ള പ്രമേയം അംഗീകരിക്കുന്നതില്‍ യു.എന്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്ന് മന്‍സൂര്‍ പറഞ്ഞു.
'കോടതി വിധി മാനിക്കുന്നതിനുള്ള നിങ്ങളുടെ ബാധ്യതകളെക്കുറിച്ച് ഗൗരവമുണ്ടെങ്കില്‍ എപ്പോഴാണ് നിങ്ങള്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പോകുന്നത്? അദ്ദേഹം ചോദിച്ചു.