തെല്‍അവീവ്-വടക്കന്‍ ഗാസയില്‍ ഹമാസുമായി തുടരുന്ന പോരാട്ടത്തില്‍ ഒരു സൈനികന്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഇതോടെ ഹമാസിനെതിരായ കര ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 224 ആയി.
ഇസ്രായില്‍ എയര്‍ഫോഴ്‌സ് ഷാല്‍ദാഗ് യൂണിറ്റിലെ കമാന്‍ഡറായ ഇഷ്ഹാര്‍ സ്വദേശി മേജര്‍ യിത്സാര്‍ ഹോഫ്മാനാണ് (36) കൊല്ലപ്പെട്ടതെന്ന് ഇസ്രായില്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.