Sorry, you need to enable JavaScript to visit this website.

കള്ളനെ പോലെ പതുങ്ങിയെത്തി അതിരാവിലെ ദൽഹിയിലെ പള്ളി പൊളിച്ചു

ന്യൂദൽഹി-ഇന്ത്യയിൽ മുസ്ലിം ആരാധനാലയങ്ങൾക്ക് നേരെ നടക്കുന്ന കയ്യേറ്റങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞ ദിവസം ദൽഹിയിലെ മെഹ്‌റൗളിയിലുണ്ടായത്. ജിന്നത്ത് വാലി പള്ളിയും ദർഗയും വൻ ഉദ്യോഗസ്ഥ സംഘം എത്തി അതിരാവിലെ പൊളിച്ചു നീക്കിയതിന്റെ ആഘാതത്തിലാണ് മുസ്ലിം സമൂഹം. പള്ളിക്ക് പുറത്ത് കനത്ത പോലീസ് ബന്തവസ് ഒരുക്കിയാണ് കെട്ടിടം പൊളിച്ചത്. പള്ളി പൊളിക്കാൻ ഒരു തരത്തിലുള്ള ഉത്തരവും ഇല്ലായിരുന്നു. മാത്രമല്ല, ഹൈക്കോടതിയുടെ നിർദ്ദേശം പോലീസും അധികാരികളും ലംഘിക്കുകയും ചെയ്തു. കള്ളനെ പോലെ പതുങ്ങിവന്ന്, ഇമാമിനെ തടഞ്ഞുനിർത്തി 800 കൊല്ലം പഴക്കമുള്ള പള്ളി പൊളിച്ചു കളഞ്ഞുവെന്ന് പള്ളി ഭാരവാഹികൾ ആരോപിച്ചു. 

കെട്ടിടം പൊളിക്കണമെന്ന ഉത്തരവ് ഉണ്ടായിരുന്നില്ല. രാജ്യത്തെ മുസ്ലിംകൾക്കും സ്ഥാപനങ്ങൾക്കും നിയമപരമായ സംരക്ഷണം ഇല്ലേ എന്നും അവർ ചോദിച്ചു. മുസ്ലിംകൾ കോടതിയിൽ എത്തുന്നില്ലെന്ന് ഉറപ്പാക്കാൻ മസ്ജിദ് പൊളിക്കുന്നതിന് മുമ്പ് നോട്ടീസും അധികൃതർ നൽകിയിരുന്നില്ലെന്നും പള്ളിക്കമ്മിറ്റി ആരോപിച്ചു.
 

Latest News