ന്യൂദല്‍ഹി- രണ്ട് വിദ്യാര്‍ഥികള്‍ എലിയെ പ്ലാസ്റ്റിക് ബോക്‌സില്‍ കുടുക്കി തിളച്ച വെള്ളം ഒഴിച്ച് കൊല്ലുന്ന വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശം.
ദല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ കൃത്യത്തിനുശേഷം ചത്ത എലിയുടെ ശവസംസ്‌കാരം നടത്തി പരിഹസിക്കുകയും ചെയ്തു ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അവര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതും.
വിദ്യാര്‍ഥികള്‍ക്കെതിരെ മൃഗാവകാശ സംഘടനയായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ) ദല്‍ഹിയിലെ ഷഹബാദ് ഡയറി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
എലിയെ തിളച്ച വെള്ളം ഒഴിച്ച് ക്രൂരമായി കൊലപ്പെടുത്തിയതിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി പെറ്റ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാ നിയമം, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം എന്നിവ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പെറ്റ പറഞ്ഞു. എലിക്കെതിരെ ഇത്തരമൊരു ക്രൂരകൃത്യം ചെയ്യാന്‍ ഏര്‍പ്പെടാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമല്ല.
മൃഗങ്ങളെ ദ്രോഹിക്കുന്നത് ആഴത്തിലുള്ള മാനസിക അസ്വസ്ഥതയാണ് സൂചിപ്പിക്കുന്നതെന്നും ഇങ്ങനെ ക്രൂരത കാണിക്കുന്നവര്‍ മനുഷ്യരെ ഉപദ്രവിക്കുന്നതിലേക്കും നീങ്ങുമെന്നും ഗവേഷണം ചൂണ്ടിക്കാട്ടി മൃഗാവകാശ സംഘം പറഞ്ഞു.