ഇസ്‌ലാമാബാദ്- തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിയിരിക്കെ, പാക്കിസ്ഥാനില്‍ സ്ഥാനാര്‍ഥി വെടിയേറ്റു മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതേത്തുടര്‍ന്ന് പാക്കിസ്ഥാന്‍ ഇലക്ഷന്‍ കമീഷന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു.
പാക്കിസ്ഥാനില്‍ തെരഞ്ഞെടുപ്പ് വേളയില്‍ വലിയ തോതിലുള്ള അക്രമങ്ങള്‍ പതിവാണ്. റിഹാന്‍ സെബ് ഖാന്‍ എന്ന സ്ഥാനാര്‍ഥിയാണ് കൊല്ലപ്പെട്ടത്. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി ടിക്കറ്റ് നിരസിച്ചതിനെത്തുടര്‍ന്ന് സ്വതന്ത്രസ്ഥാനാര്‍ഥിയായാണ് ഇദ്ദേഹം മത്സരിച്ചത്. ഖൈബര്‍പക്തൂണ്‍വാല പ്രവിശ്യയിലെ ബജൗര്‍ ജില്ലയില്‍ വോട്ടര്‍മാരെ കണ്ടശേഷം മടങ്ങവേ കാറിലാണ് ഇദ്ദേഹം വെടിയേറ്റ് മരിച്ചത്.
തെരഞ്ഞെടുപ്പില്‍ കുഴപ്പങ്ങളുണ്ടാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് കൊലയെന്ന് ജില്ലാ പോലീസ് ഓഫീസര്‍ കാശിഫ് സുള്‍ഫിക്കര്‍ പറഞ്ഞു.