ന്യൂദൽഹി- പുതിയ ഉപഭോക്താക്കളെ ചേർത്തുന്നതിൽനിന്ന് മണി ട്രാൻസ്ഫർ ആപ്പായ പേ ടിഎമ്മിന് വിലക്കേർപ്പെടുത്തി റിസർവ് ബാങ്ക്. ഇന്ന് (ഡിസംബർ 31) അടിയന്തര ഉത്തരവിലൂടെയാണ് വിലക്കേർപ്പെടുത്തിയത്. നിരവധി ക്രമക്കേടുകൾ കാരണമാണ് വിലക്ക്. സമഗ്രമായ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുന്നതിൽ പേ ടിഎം പരാജയപ്പെട്ടതായി റിസർവ് ബാങ്ക് പറഞ്ഞു.
2024 ഫെബ്രുവരി 29ന് ശേഷം ഏതെങ്കിലും ഉപഭോക്തൃ അക്കൗണ്ടുകൾ, പ്രീപെയ്ഡ് ഉപകരണങ്ങൾ, വാലറ്റുകൾ, ഫാസ്ടാഗുകൾ, എൻ.സി.എം.സി കാർഡുകൾ മുതലായവയിൽ കൂടുതൽ നിക്ഷേപങ്ങളോ ക്രെഡിറ്റ് ഇടപാടുകളോ ടോപ്പ് അപ്പുകളോ അനുവദിക്കില്ലെന്നും ആർ.ബി.ഐ പറഞ്ഞു.അതേസമയം, നിലവിലുള്ള ഉപഭോക്താക്കൾക്ക് അവരുടെ ബാലൻസ് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ തുടർന്നും ഉപയോഗിക്കാം.