മധുര- ജാതി മാറി പ്രണയിച്ച സഹോദരിയേയും കാമുകനേയും യുവാവ് വെട്ടിക്കൊന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സഹോദനു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
മഹാലക്ഷ്മി, സതീഷ് കുമാര്‍ എന്നിവരെയാണ് 20കാരനായ സഹോദരന്‍ പ്രവീണ്‍ കൊലപ്പെടുത്തിയത്.
ദീര്‍ഘനാളായി മഹാലക്ഷ്മിയുമായി പ്രണയത്തിലായിരുന്ന സതീഷിന്റെ തല പ്രവീണ്‍ വെട്ടിയെടുത്ത് പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ചതിന് ശേഷം സഹോദരിയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിനു പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി. പ്രവീണിനെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി പോലീസ് അറിയിച്ചു.