ന്യൂദല്‍ഹി - പി സി ജോര്‍ജ് ബി ജെ പിയില്‍ ചേര്‍ന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കേരള ജനപക്ഷം സെക്കുലര്‍ പാര്‍ട്ടിയെ ബി ജെ പിയില്‍ ലയിപ്പിക്കുകയും ചെയ്തു. ജില്ല പഞ്ചായത്ത് അംഗം കൂടിയായ മകന്‍ ഷോണ്‍ ജോര്‍ജും പി സി ജോര്‍ജിനൊപ്പം ബി ജെ പിയില്‍ ചേര്‍ന്നു. ബി.ജെ.പിയുടെ കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കറും കേന്ദ്രമന്ത്രിമാരായ വി. മുരളീധരനും രാജീവ് ചന്ദ്രശേഖറും ചേര്‍ന്ന് പി.സി. ജോര്‍ജിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
മുന്‍ കേന്ദ്രമന്ത്രി രാധാമോഹന്‍ദാസ് അഗര്‍വാളും അനില്‍ ആന്റണിയും ദല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പങ്കെടുത്തു. ഏഴ് തവണ എം എല്‍ എയായിരുന്ന പി സി ജോര്‍ജിന്റെ വരവ് മധ്യകേരളത്തില്‍ ഗുണം ചെയ്യുമെന്നാണ് ബി ജെ പി നേതൃത്വം കണക്കുകൂട്ടുന്നത്. 2021ലെ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ മത്സരിച്ച പി സി ജോര്‍ജ് എല്‍ ഡി എഫിലെ സെബാസ്റ്റ്യന്‍ കുളത്തിങ്കലിനോട് പരാജയപ്പെട്ടിരുന്നു.