ബൊഗോട്ട, കൊളംബിയ - കൊളംബിയയിലെ ബൊഗോട്ടയിലെ വിമാനത്താവളത്തിൽ 130 വിഷ തവളകളെയുമായി യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. സ്യൂട്ട്കേസിൽനിന്നാണ് തവളകളെ പിടികൂടിയത്. എൽ ഡൊറാഡോ എയർപോർട്ടിലാണ് സംഭവം. ഉദ്യോഗസ്ഥർ സ്ത്രീയുടെ സ്യൂട്ട്കേസ് തുറക്കുന്നതും കൊളംബിയയിലെ ഏറ്റവും വിഷമുള്ള ഉഭയജീവികളിൽ ഒന്നായി കണക്കാക്കപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന 130 ഹാർലെക്വിൻ വിഷ തവളകളെ അടച്ചുവെച്ച നിരവധി ചെറിയ കുപ്പികള്‍ തുറക്കുന്നതും വീഡിയോയിലുണ്ട്. ബ്രസീലിലെ സാവോപോളോയിലേക്ക് പോകാനെത്തിയ 37 കാരിയാണ് പിടിയിലായത്.
"വംശനാശഭീഷണി നേരിടുന്ന ഈ തവളകള്‍ക്ക് രാജ്യാന്തര വിപണിയില്‍ ആയിരത്തോളം ഡോളര്‍ വിലയുണ്ട്. ഈർപ്പമുള്ള ഉഷ്ണമേഖലാ വനങ്ങളിൽ വസിക്കുന്നവയാണ് ഈ തവളകള്‍.
തവളകൾ നരിനോ ജനതയിൽ നിന്നുള്ള സമ്മാനമാണെന്ന് യുവതി അവകാശപ്പെട്ടു, ചികിത്സയ്ക്കായി തവളകളെ വന്യജീവി, പരിസ്ഥിതി പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി.