Sorry, you need to enable JavaScript to visit this website.

നാളെ കേന്ദ്ര ബജറ്റ്, തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ജനപ്രിയ തീരുമാനങ്ങള്‍ക്ക് സാധ്യത

ന്യൂദല്‍ഹി - പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമായി. നാളെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. രണ്ടാം മോഡി സര്‍ക്കാറിന്റെ അവസാന കേന്ദ്ര ബജറ്റാണിത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം ആരംഭിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ട് മുന്‍പ് ജനപ്രീയ ബജറ്റ് അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. അതേസമയം ബജറ്റ് അവതരണത്തിന്റെ തലേദിവസം സഭയില്‍ വെക്കുന്ന സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് ഇത്തവണ ഇല്ല. പകരം ധനമന്ത്രാലയം കഴിഞ്ഞ പത്ത് വര്‍ഷത്തെ ഇന്ത്യന്‍ സമ്പദ്‌രംഗത്തെ കുറിച്ചുള്ള അവലകോന റിപ്പോര്‍ട്ട് പുറത്തിറക്കിയിട്ടുണ്ട്. ആദായ നികുതി ഇളവുകള്‍, ക്ഷേമപദ്ധതികള്‍. സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കുമുളള സഹായം അടക്കം ബജറ്റിലുണ്ടാകാനാണ് സാധ്യത. ബി ജെ പിയുടെ വോട്ടുബാങ്കായ മധ്യവര്‍ഗത്തെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളും ഉണ്ടാകും.

Latest News