ഇസ്‌ലാമാബാദ് - പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും വീണ്ടും തിരിച്ചടി. തോഷഖാന കേസിൽ ഇമ്രാൻഖാനും ഭാര്യക്കും ഇസ്‌ലാമാബാദ് കോടതി 14 വർഷം തടവ് ശിക്ഷ വിധിച്ചു. കൂടാതെ ഇമ്രാന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് 10 വർഷം വിലക്കും 787 ദശലക്ഷം പാകിസ്താൻ രൂപ പിഴയും വിധിച്ചിട്ടുണ്ട്.
ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തിയ കേസിൽ ഇന്നലെ ഇമ്രാൻ ഖാനെ കോടതി പത്തുവർഷം തടവിനു ശിക്ഷിച്ചിരുന്നു. രഹസ്യ സ്വഭാവമുള്ളതും രാജ്യസുരരക്ഷയെ ബാധിക്കുന്നതുമായ യു.എസ്. എംബസി അയച്ച നയതന്ത്ര രേഖ പരസ്യമാക്കി എന്ന കേസിലായിരുന്നു ഈ ശിക്ഷ.
പാകിസ്താൻ പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെയാണ് പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ അധ്യക്ഷൻ കൂടിയായ ഇമ്രാൻ ഖാന് നേരെ കോടതിയുടെ ശിക്ഷാവിധിയുണ്ടായത്. ഇത് ഫെബ്രുവരി എട്ടിന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.