അല്‍ ബാഹ - വിവിധ ഗവര്‍ണറേറ്റുകളിലെ എല്ലാ സ്കൂളുകള്‍ക്കും ബുധനാഴ്ച അവധി. നേരിട്ടുള്ള ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അല്‍ബാഹ എജ്യുക്കേഷന്‍ ജനറല്‍ അഡ്മിനിസ്ട്രേഷന് അറിയിച്ചു.
അല്‍ബാഹയിലെ ടെക്നിക്കല്‍, വൊക്കേഷണല്‍ ട്രെയിനിംഗ് ജനറല്‍ അഡ്മിനിസ്ട്രേഷന്, അല്‍ബഹ, അല്മന്ദഖ്, ബല്‍ജുറാഷി, അല്‍അഖിഖ് എന്നിവിടങ്ങളിലും ട്രെയിനിംഗ് ക്ലാസ്സുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, സുരക്ഷയെ കുറിച്ചുള്ള ആശങ്ക മൂലമാണ്അവധിയെന്ന് ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് എജ്യൂക്കേഷന്‍ പറഞ്ഞു. മദ്രസതി പ്ലാറ്റ്ഫോം വഴി സ്കൂളുകളിലെ പഠനം നടക്കും.
READ MORE:
ഇന്ത്യ പിന്തുണക്കുന്നത് ദ്വിരാഷ്ട്രപരിഹാരത്തെ, ഫലസ്തീനെക്കുറിച്ച് വിദേശമന്ത്രി എസ്. ജയശങ്കര്‍
യു.എസ് സൈനികരുടെ മരണത്തില്‍ പതറി ബൈഡന്, തെരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമാകും