Sorry, you need to enable JavaScript to visit this website.

ഇന്ത്യ പിന്തുണക്കുന്നത് ദ്വിരാഷ്ട്രപരിഹാരത്തെ, ഫലസ്തീനെക്കുറിച്ച് വിദേശമന്ത്രി എസ്. ജയശങ്കര്‍

മുംബൈ- ഇസ്രായില്‍-ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഇന്ത്യ പിന്തുണക്കുന്നത് ഇരുരാഷ്ട്രങ്ങളും ചേര്‍ന്നുള്ള പരിഹാരത്തെയാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെ സമഗ്രമായി നോക്കിക്കാണണമെന്നും ജയശങ്കര്‍ പറഞ്ഞു. മുംബൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ (ഐ.ഐ.എം) നടന്ന സംവാദപരിപാടിയില്‍ വിദ്യാര്‍ഥികളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

'ഇരുരാഷ്ട്രങ്ങളും ചേര്‍ന്നുള്ള പരിഹാരത്തിലൂടെ മാത്രമേ ഇസ്രായില്‍-പലസ്തീന്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ എന്നാണ് ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളുടെ കാഴ്ചപ്പാട്. ഇസ്രായിലിനൊപ്പം ഫലസ്തീന്‍ രാഷ്ട്രവും യാഥാര്‍ത്ഥ്യമാകണം. ഞങ്ങളെ സംബന്ധിച്ച് എല്ലാ വശങ്ങളും പരിഗണിക്കേണ്ടതുണ്ട്. ഏതെങ്കിലും ഒരു വശം മാത്രമെടുത്ത് ആ വശം മാത്രമാണ് ശരിയെന്ന് പറയാനാകില്ല'- ജയശങ്കര്‍ പറഞ്ഞു.

ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തെ ജയശങ്കര്‍ ഭീകരാക്രമണം എന്ന് വിശേഷിപ്പിച്ചു. ഭീകരവാദത്തിന്റെ മറ്റൊരു ഇരയെന്ന നിലയില്‍ ഇന്ത്യ അന്ന് ഇസ്രായിലിന് പിന്തുണ പ്രഖ്യാപിച്ചത് പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

 

Latest News