Sorry, you need to enable JavaScript to visit this website.

പി.സി ജോര്‍ജ് വന്നാല്‍ ബി.ജെ.പിയില്‍ ആഭ്യന്തര പ്രശ്‌നത്തിന് സാധ്യതയെന്ന് സംഘ് സഹയാത്രികന്‍

തിരുവനന്തപുരം- പി.സി ജോര്‍ജ് കടന്നുവരുന്നത് കേരളത്തിലെ ബി.ജെ.പിയില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കുമെന്ന് സംഘ് പരിവാര്‍ സഹയാത്രികന്‍ ടി.ജി മോഹന്‍ദാസ്. ജോര്‍ജിനെ ബിജെ.പി താങ്ങുമോ എന്ന് സംശയമാണ്. അദ്ദേഹം കരുത്തനായ രാഷ്ട്രീയക്കാരനാണ്. അദ്ദേഹം മറ്റുപലരേക്കാളും ശോഭിക്കും. അദ്ദേഹത്തെ താങ്ങാന്‍ ബി.ജെ.പിക്ക് കരുത്തുണ്ടാകണമെന്ന് മോഹന്‍ദാസ് പറഞ്ഞു.
സത്യം വിളിച്ചുപറയുന്നയാളാണ് ജോര്‍ജ്. നിലപാട് പറയുന്നതിന് പാര്‍ട്ടി കമ്മിറ്റിയുടെ അനുമതി വരുന്നതുവരെ കാത്തിരിക്കുന്നയാളല്ല അദ്ദേഹം. അദ്ദേഹത്തെ പ്രയോജനപ്പെടുത്താന്‍ ബി.ജെ.പിക്ക് കഴിയുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജോര്‍ജിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് വോട്ട് ചെയ്യണമായിരുന്നു ബി.ജെ.പിയെന്ന് ദാസ് പറഞ്ഞു. അന്ന് അങ്ങനെ ചെയ്യാതിരുന്നത് വലിയ അബദ്ധമായി. പോപ്പുലാര്‍ ഫ്രണ്ട് പരസ്യമായി തോല്‍പിക്കുമെന്ന് ആഹ്വാനം ചെയ്ത വേളയില്‍ ബി.ജെ.പി സ്വന്തം സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് ജോര്‍ജിന് പിന്തുണ നല്‍കണമായിരുന്നുവെന്ന് മോഹന്‍ദാസ് പറഞ്ഞു.

 

Latest News