പാരീസ്- ഫ്രഞ്ച് കര്‍ഷക പ്രക്ഷോഭം രൂക്ഷമാകുന്നു. സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായി പാരീസിലെ ഹൈവേകള്‍ ട്രാക്ടറുകള്‍ കൊണ്ട് തടസ്സപ്പെടുത്തിയുള്ള സമരം ആരംഭിച്ചു. സര്‍ക്കാര്‍ നഗരത്തില്‍ വന്‍തോതില്‍ സുരക്ഷാ സൈനികരെ വിന്യസിച്ചിരിക്കുകയാണ്. നൂറുകണക്കിന് ട്രക്കുകളും ട്രാക്ടറുകളുമാണ് ഹൈവേയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.