ജയ്പൂര്‍-രാജസ്ഥാനില്‍ ഓടുന്ന ബസില്‍ 13 കാരിയെ പീഡിപ്പിച്ച അകന്ന ബന്ധുവായ 21 കാരന്‍ പിടിയിലായി. വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി പെണ്‍കുട്ടിയെ ബസില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
മധ്യപ്രദേശ് സ്വദേശികളായ പെണ്‍കുട്ടിയുടെ കുടുംബം ജയ്പൂരിലെ കര്‍ണി വിഹാര്‍ ഏരിയയിലാണ് താമസിച്ചിരുന്നത്. അകന്ന ബന്ധുവായ 21 കാരന്‍ ഇടയ്ക്കിടെ വീട്ടില്‍ വരുമായിരുന്നു. സംഭവം നടന്ന ദിവസം പ്രതി പെണ്‍കുട്ടിയെ വീടിന് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. സഹോദരന്‍ വിളിക്കുന്നുവെന്ന് പറഞ്ഞാണ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്.
സെലിബ്രിറ്റികളില്‍ പലരും പോയത് അയോധ്യയിലേക്ക്, നടി തമന്നയുടേത് വേറിട്ട സന്ദര്‍ശനം
പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് പെണ്‍കുട്ടിയുമായി ഓട്ടോയില്‍ കയറി ബസ് സ്റ്റാന്‍ഡില്‍ എത്തി. സ്റ്റാന്‍ഡില്‍ വെച്ച് തന്നോടൊപ്പം മധ്യപ്രദേശിലെ സ്വന്തം ഗ്രാമത്തിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടു. ഒപ്പം വന്നില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. തുടര്‍ന്ന് കുട്ടിയെ സ്ലീപ്പര്‍ ബസില്‍ കയറ്റി. മധ്യപ്രദേശിലേക്കുള്ള യാത്രാമധ്യേ ഓടിക്കൊണ്ടിരുന്ന ബസ്സില്‍വെച്ച് പീഡിപ്പിക്കുകയായിരുന്നു.
നാട്ടിലെത്തിയപ്പോള്‍ പ്രതി പെണ്‍കുട്ടിയെ തന്റെ വീട്ടിലെ മുറിയില്‍ പൂട്ടിയിട്ടു. അടുത്ത ദിവസം വൈകുന്നേരത്തോടെ ഗ്രാമത്തിലെ മറ്റ് ബന്ധുക്കളുടെ സഹായത്തോടെയാണ് കുട്ടി ജയ്പൂരിലെത്തിയത്. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് കര്‍ണി വിഹാര്‍ പോലീസില്‍ പരാതി നല്‍കിയത്.