വെസ്റ്റ് ബാങ്ക്- ഹമാസ് വിട്ടയക്കുന്ന ഓരോ ബന്ദിക്കും നൂറുകണക്കിന് ഫലസ്തീനികളെ ജയിലില്‍നിന്ന് വിട്ടയക്കാമെന്ന വ്യവസ്ഥ ഇസ്രായില്‍ അംഗീകരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇസ്രായില്‍ ആയിരക്കണക്കിന് ഭീകരരെ വിട്ടയക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
വെസ്റ്റ് ബാങ്കില്‍ പ്രീമിലിറ്ററി അക്കാദമിയിലെ വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു നെതന്യാഹു. ഹമാസുമായുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമായി യുദ്ധിവിരാമത്തെ കുറിച്ചും ധാരാളം സുരക്ഷ തടവുകാരെ വിട്ടയക്കുന്നതിനുമുള്ള വ്യവസ്ഥകളാണ് പുറത്തുവരുന്നത്.
ഓരോ ബന്ദിക്കും വേണ്ടി നൂറുകണക്കിന് ഫലസ്തീന്‍ തടവുകാരെ വിട്ടയക്കുന്ന കരട് കരാറിന് ഇസ്രായേല്‍ അംഗീകാരം നല്‍കിയതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സെലിബ്രിറ്റികളില്‍ പലരും പോയത് അയോധ്യയിലേക്ക്, നടി തമന്നയുടേത് വേറിട്ട സന്ദര്‍ശനം
സമ്പൂര്‍ണ വിജയത്തില്‍ കുറഞ്ഞതില്‍ നമ്മളൊന്നും തൃപ്തരാകില്ലെന്ന് ഏലിയിലെ ബനേയ് ഡേവിഡ് അക്കാദമിയില്‍ നെതന്യാഹു പറഞ്ഞു.
സമ്പൂര്‍ണ വിജയം നേടാന്‍ താനും നമ്മുടെ പോരാളികളും ഭൂരിപക്ഷം ജനങ്ങളും പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രായില്‍ ഈ യുദ്ധം അതിന്റെ എല്ലാ ലക്ഷ്യങ്ങളും നേടിയതിനേക്കാള്‍ കുറഞ്ഞ രീതിയില്‍ അവസാനിപ്പിക്കില്ല. ഹമാസിനെ ഉന്മൂലനം ചെയ്യുക, എല്ലാ ബന്ദികളേയും തിരികെ കൊണ്ടുവരിക, ഗാസ ഇനി ഇസ്രായിലിന് ഭീഷണിയാകില്ല എന്ന് ഉറപ്പു വരുത്തുക ഇതാണ് നെതന്യാഹു മുന്നോട്ടുവെക്കുന്ന ലക്ഷ്യങ്ങള്‍.
പ്രതിരോധ സേനയെ ഗാസ മുനമ്പില്‍ പിന്‍വലിച്ചിട്ടില്ലെന്നും ആയിരക്കണക്കിന് ഭീകരരെ വിട്ടയക്കില്ലെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു. ഇതൊന്നും നടക്കില്ല. സംഭവിക്കുക സമ്പൂര്‍ണ്ണ വിജയം മാത്രമാണെന്ന് നെതന്യാഹു പറഞ്ഞു.