Sorry, you need to enable JavaScript to visit this website.

പി സി ജോര്‍ജും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജനപക്ഷവും ബി ജെ പിയിലേക്ക്, ഇന്ന് ദല്‍ഹിയില്‍ ചര്‍ച്ച

കോട്ടയം - പി സി ജോര്‍ജും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജനപക്ഷവും ബിജെപിയിലേക്ക്. പാര്‍ട്ടിയുമായി കൂടിയാലോചിച്ച് ഒറ്റക്കെട്ടായി തീരുമാനം എടുക്കുകയായിരുന്നെന്ന് പി സി ജോര്‍ജ് പറഞ്ഞു. ഇന്ന് ന്യൂദല്‍ഹിയില്‍ ബി ജെ പി നേതൃത്വവുമായി പി സി ജോര്‍ജ് ചര്‍ച്ച നടത്തും.   ലോകസഭാ സീറ്റില്‍ മത്സരിക്കുന്ന കാര്യം ബിജെപി തീരുമാനമെടുക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു. അംഗത്വം എടുത്തുകൊണ്ട് തന്നെ ബിജെപിയിലേക്ക് ഔദ്യോഗികമായി എത്തണമെന്ന് ജനപക്ഷം സംസ്ഥാന കമ്മിറ്റി കൂടി ആലോചിച്ച തീരുമാനമാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ബിജെപിക്കൊപ്പം തന്നെ ചേര്‍ന്നുനില്‍ക്കുകയായിരുന്നു പി സി ജോര്‍ജ്. പുതിയ തീരുമാനത്തോടെ ഈ നിലപാട് ഔദ്യോഗികമാകും. 

 

Latest News