Sorry, you need to enable JavaScript to visit this website.

റോഡ് കയ്യേറി നിര്‍മ്മിച്ച ഇടുക്കി ശാന്തന്‍പാറ സി പി എം പാര്‍ട്ടി ഓഫീസിന്റെ സംരക്ഷണ ഭിത്തി പൊളിച്ച് നീക്കി

ഇടുക്കി - റോഡ് കയ്യേറി നിര്‍മ്മിച്ച ഇടുക്കി ശാന്തന്‍പാറ സി പി എം പാര്‍ട്ടി  ഓഫീസിന്റെ സംരക്ഷണ ഭിത്തി പൊളിച്ച് നീക്കി. പാര്‍ട്ടി തന്നെയാണ് സംരക്ഷണ ഭിത്തി പൊളിച്ചുമാറ്റിയത്. റോഡ് പുറമ്പോക്ക് കൈയേറിയാണ് സംരക്ഷണ ഭിത്തി നിര്‍മ്മിച്ചതെന്ന് റവന്യു വകുപ്പ് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു നടപടി.
സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന്റെ പേരില്‍ ശാന്തന്‍പാറയിലുള്ള എട്ട് സെന്റ് സ്ഥലത്ത് പാര്‍ട്ടി ഓഫീസ് നിര്‍മ്മിക്കാന്‍ എന്‍ ഒ സിക്ക് അനുമതി ആവശ്യപ്പെട്ട് ജില്ല കളക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. ഇത് സംബന്ധിച്ച പരിശോധനയില്‍ 48 ചതുരശ്ര മീറ്റര്‍ റോഡ് പുറമ്പോക്ക് കൈവശം വച്ചിരിക്കുന്നതായും കെട്ടിടം നിര്‍മ്മിച്ചതില്‍ പന്ത്രണ്ട് ചതുരശ്ര മീറ്റര്‍ പട്ടയമില്ലാത്ത ഭൂമിയിലാണെന്നും കണ്ടെത്തി. ഇക്കാര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് എന്‍ഒസി നരസിച്ചത്. കയ്യേറിയ റോഡ് പുറമ്പോക്ക് ഏറ്റെടുക്കാന്‍ ഉടുമ്പന്‍ചോല എല്‍ആര്‍ തഹസില്‍ദാര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശവും നല്‍കി. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് സിപിഎം തന്നെ സംരക്ഷണ ഭിത്തി പൊളിച്ചു മാറ്റി കയ്യേറ്റം ഒഴിഞ്ഞത്. താലൂക്ക് സര്‍വേയര്‍ നേരിട്ടെത്തി അടയാളപ്പെടുത്തി നല്‍കിയ ഭാഗമാണ് പൊളിച്ചത്.

 

Latest News