ജോഹനാസ്ബര്‍ഗ്- ദക്ഷിണാഫ്രിക്കയുടെ ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസില്‍നിന്ന് മുന്‍ പ്രസിഡന്റ് ജേക്കബ് സുമയെ പുറത്താക്കി. പൊതുതെരഞ്ഞെടുപ്പ് ഇക്കൊല്ലം നടക്കാനിരിക്കെ, മറ്റൊരു പാര്‍ട്ടിയെ പിന്തുണച്ചതിനെത്തുടര്‍ന്നാണ് നടപടി.
പാര്‍ട്ടിയുടെ തത്ത്വങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വിരുദ്ധമാണ് സുമയുടേയും മറ്റുള്ളവരുടേയും നടപടിയെന്ന് എ.എന്‍.സി സെക്രട്ടറി ജനറല്‍ ഫികില്‍ എംബാലുല പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുമ്പ് ആഫ്രിക്കയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ ഗ്രൂപ്പിലുണ്ടാകുന്ന ഭിന്നതയുടെ സ്വരം പാര്‍ട്ടിക്ക് അധികാരത്തില്‍ തിരിച്ചെത്താന്‍ പ്രതിബന്ധമാകുമെന്ന് നിരീക്ഷകര്‍ പറഞ്ഞു.