മാഡ്രിഡ്- സ്‌പെയിനിലേക്കുള്ള വിമാന യാത്രാ മധ്യേ സെര്‍ബിയന്‍ ടെന്നീസ് താരം നോവാക് ജോക്കോവിച്ചുമായി സന്ധിച്ച സന്തോഷം പങ്കുവെച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍. ആകാശത്തിലെ ആശ്ചര്യം ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ചിനെ സ്‌പെയിനിലേക്കുളള യാത്രയില്‍ കണ്ടുമുട്ടിയെന്നാണ് എം. കെ. സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചത്. ഒപ്പം വിമാനത്തില്‍ നിന്നുള്ള ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.
Surprise in the skies: Met #Tennis legend @DjokerNole en route to #Spain! pic.twitter.com/VoVr3hmk5b
— M.K.Stalin (@mkstalin) January 29, 2024
സ്റ്റാലിന്റെ എക്‌സ് പോസ്റ്റിന് വന്ന കമന്റുകളില്‍ ചിലത് രസകരമായിരുന്നു. എഎപി ഫോര്‍ ന്യൂ ഇന്ത്യയെന്ന് രേഖപ്പെടുത്തിയ ഡോ. രഞ്ജന്‍ എന്ന ഹാന്റിലില്‍ നിന്നുള്ള റിപ്ലൈ രസകരമായിരുന്നു. അദ്ദേഹം സ്വയം പരിചയപ്പെടുത്തി: ഞാന്‍ സ്റ്റാലിന്‍. ഇത് കേട്ടാല്‍ ഏത് സെര്‍ബിയനും ഒന്ന് പരിഭ്രമിക്കും! എന്നായിരുന്നു റിപ്ലൈ.